
സ്കിൽ ഹബ്ബ് പരിശീലന പരിപാടി പ്രിൻസിപ്പാൾ ഇൻ ചാർജ് ഡോ. ധന്യ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുന്നു.
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനീയറിങ് സിവിൽ ഡിവിഷൻ സ്കിൽ ഡെവലപ്മെന്റ് ഹബ്ബ് നടത്തുന്ന ത്രിദിന സ്കിൽ ഡെവലമെൻറ് ട്രെയിനിങ് പ്രോഗ്രാം പ്രിൻസിപ്പാൾ ഇൻ ചാർജ് പ്രൊഫ.ധന്യ.റ്റി ഉദ്ഘാടനം ചെയ്തു. ഈ ത്രിദിന പരിശീലന പരിപാടിയിൽ ഓട്ടോ കാഡ്,ത്രീഡി മാക്സ്,ഫോട്ടോ ഷോപ്പ് എന്നിവയിൽ പ്രായോഗിക പരിശീലനം നൽകും. ഇത്തരത്തിലുള്ള ഇരുപത്തി നാലോളം പരിശീലന പരിപാടികൾ കൊച്ചി സർവകലാശാലയിലെ വിവിധ വകുപ്പുകളിൽ അടുത്ത 60 ദിവസത്തിൽ നടത്തപ്പെടുമെന്ന് സ്കിൽ ഡെവലപ്മെന്റ്ഹ ബിൻ്റെയും ദീൻ ദയാൽ കൗശൽ കേന്ദ്രയുടെയും ഡയറക്ടർ ഡോ. സന്തോഷ് കുമാർ .എസ് ചടങ്ങിൽ പറഞ്ഞു. സിവിൽ എൻജിനീയറിങ് വിഭാഗം ഹെഡ് ഡോ.ജോബ് തോമസ്,ഡോ.സൂര്യ കോശി, ലിനെറ്റ് റോസ് ജിജി എന്നിവർ സംസാരിച്ചു. ആദ്യ ഘട്ടത്തിൽ 60 കുട്ടികൾക്കാണ് തൽസമയ പരിശീലനം നൽകുന്നത്.
Photo Courtesy - Google







