
1. Dr. Ajil Kottayil
2. Dr. K Satheesan
കൊച്ചി: ഇന്ത്യയിലെ അതിതീവ്ര മഴയിൽ ഉഷ്ണമേഖലാ തരംഗങ്ങളുടെ സ്വാധീനം പഠിക്കുന്ന പദ്ധതിക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ശാസ്ത്രജ്ഞർക്ക് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ അംഗീകാരം. ഈ ഗവേഷണ പദ്ധതിക്ക് 44 ലക്ഷം രൂപയുടെ ഗ്രാന്റ് ആണ് അനുവദിച്ചിരിക്കുന്നത്. അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റഡാർ റിസർച്ചിലെ ശാസ്ത്രജ്ഞൻ ഡോ. അജിൽ കോട്ടയിൽ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായും അറ്റ്മോസ്ഫെറിക് സയൻസസ് വിഭാഗത്തിലെ പ്രൊഫസർ ഡോ. കെ സതീശൻ കോ-പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായി പ്രവർത്തിക്കും.
ഇന്ത്യൻ മേഖലയിലെ അതിതീവ്ര മഴ എങ്ങനെ ഉഷ്ണമേഖലാ തരംഗങ്ങളാൽ സ്വാധീനിക്കപ്പെടുന്നു എന്ന് പരിശോധിക്കുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. മൂന്ന് വർഷം ദൈർഖ്യമുള്ള ഈ ഗവേഷണത്തിൽ, ഇതുവരെ താരതമ്യേന കുറച്ച് പഠിക്കപ്പെട്ടിട്ടുള്ള ഉഷ്ണമേഖലാ തരംഗ പ്രവർത്തനങ്ങൾ ഇന്ത്യയിലെ അതിതീവ്ര മഴ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് ആഴത്തിലുള്ള പഠനം നടത്തും.
Photo Courtesy - Google








