02:24pm 11 November 2026
NEWS
കുസാറ്റ് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് നാലാം ദ്വിദിന അന്താരാഷ്ട്ര കോൺഫെറെൻസ് സംഘടിപ്പിച്ചു
10/10/2025  04:35 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് നാലാം ദ്വിദിന അന്താരാഷ്ട്ര കോൺഫെറെൻസ് സംഘടിപ്പിച്ചു

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് നാലാം ദ്വിദിന അന്താരാഷ്ട്ര കോൺഫെറെൻസ് സംഘടിപ്പിച്ചു. നിർമിത ബുദ്ധിയും സുസ്ഥിര വികസനവും മാരിടൈം നിയമങ്ങളെ എങ്ങനെ സ്വാധിനിക്കുന്നു എന്ന ആശയത്തെ ആസ്പദമാക്കി നടന്ന കോൺഫറൻസ് ബഹുമാനപ്പെട്ട ഹൈകോടതി ജഡ്‌ജി ശ്യാം കുമാർ വി എം ഉദ്ഘാടനം ചെയ്തു. കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് ശിതേഷ് രഞ്ജൻ, കൊച്ചിൻ വാട്ടർ മെട്രോ ചീഫ് ജനറൽ മാനേജർ ഷാജി പി ജെ, നുവാൽസ് പ്രൊഫസർ ഡോ. മിനി എസ്, അഭിഭാഷകൻ ജോയ് തട്ടിൽ, എന്നിവർ വിശിഷ്ട അതിഥികളായി. സമുദ്രങ്ങളും മനുഷ്യനുമായും ബന്ധപ്പെട്ട സമകാലിക പ്രശ്നങ്ങളെ കുറിച്ച് ചർച്ചചെയ്യുന്നതിനായി രാജ്യത്തിൻ്റെ നാനാഭാഗത്തുനിന്നുള്ള നിരവധി നിയമ വിദ്യാർഥികളും അധ്യാപകരും കോൺഫെറെൻസിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img