09:31am 13 November 2026
NEWS
കുസാറ്റ് സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിന്റെ സുവർണ ജൂബിലി കർട്ടൻ റൈയ്‌സർ മാർച്ച് 5ന്
03/03/2026  05:49 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിന്റെ സുവർണ ജൂബിലി കർട്ടൻ റൈയ്‌സർ മാർച്ച് 5ന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ മുന്നോടിയായി കർട്ടൻ റൈയ്സർ പരിപാടി മാർച്ച് 5ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കൊച്ചി പാലാരിവട്ടം മൺസൂൺ എംപ്രസ്സ് ഹോട്ടലിൽ വൈകിട്ട് അഞ്ച് മണിക്ക് ഉദ്‌ഘാടനം ചെയ്യും.

ചടങ്ങിൽ കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി, കുഫോസിന്റെ സ്ഥാപക വൈസ് ചാൻസലറും കുസാറ്റ് സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിന്റെ മുൻ ഡയറക്‌ടറുമായ ഡോ. ബി മധുസൂദന കുറുപ്പ്, കേന്ദ്ര സർക്കാറിന്റെ മത്സ്യബന്ധന-മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രാലയം ഫിഷറീസ് വകുപ്പ് ജോയിന്റ് സെക്രട്ടറി സാഗർ മെഹ്‌റ IAS, കുസാറ്റ് സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് ഡയറക്ടർ ഡോ. മിനി ശേഖരൻ, ICAR- നാഷണൽ ബ്യൂറോ ഓഫ് ഫിഷ് ജെനറ്റിക് റിസോഴ്സസിന്റെ ഡയറക്ടർ ഡോ. കാജൽ ചക്രബോർതി, സീഫുഡ് എക്സ്പോർട്ടേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (SEAI) ചീഫ് എക്സ്ക്യൂട്ടീവ് ഓഫീസർ കെ.എൻ രാഘവൻ, വൈസ് പ്രസിഡന്റ് അലക്സ് നൈനാൻ, സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് പൂർവവിദ്യാർഥി ശൃങ്കല പ്രസിഡന്റ് സുനിൽ കുമാർ പി എന്നിവർ പങ്കെടുക്കും.

പരിപാടിയുടെ ഭാഗമായി വിവിധ വ്യവസായ മേഖലകളിൽനിന്നുമുള്ള വിദഗ്ധർ സെഷനുകൾ നയിക്കും.1976-ൽ സ്ഥാപിതമായ സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസ്, മത്സ്യശാസ്ത്രവും സാങ്കേതിക വിദ്യയും കേന്ദ്രീകരിച്ച രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളിൽ ഒന്നാണ്. മത്സ്യബന്ധനം, ജലകൃഷി, മീൻ സംസ്കരണ സാങ്കേതികവിദ്യ, മത്സ്യസാമ്പത്തിക ശാസ്ത്രവും മാനേജ്‍മെൻറ്റും തുടങ്ങിയ മേഖലകളിൽ അക്കാദമിക-ഗവേഷണ സംഭാവനകൾ നിർണായകമാണ്. കഴിഞ്ഞ 5 ദശാബ്ദങ്ങളായി രാജ്യത്തും വിദേശത്തുമായി സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ, സമുദ്രോൽപ്പന്ന വ്യവസായം തുടങ്ങിയ മേഖലകളിൽ സേവനം അനുഷ്ഠിക്കുന്ന കഴിവുറ്റ മനുഷ്യവിഭവശേഷിയെ സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് രൂപപ്പെടുത്തിയട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img