03:02am 13 November 2026
NEWS
കുസാറ്റ് ഗവേഷകർക്ക് അന്താരാഷ്ട്ര സിംപോസിയത്തിൽ അവാർഡുകൾ.
11/03/2026  04:13 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് ഗവേഷകർക്ക് അന്താരാഷ്ട്ര സിംപോസിയത്തിൽ അവാർഡുകൾ

 

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സ്കൂൾ ഓഫ് മറൈൻ സയൻസസിലെ മറൈൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി വിഭാഗത്തിലെ സെന്റർ ഓഫ് എക്സലൻസ് ഫോർ അക്ക്വാട്ടിക് വാക്‌സിൻ ഡെവലപ്‌മെന്റിലെ ദീപിക വിശ്വാസ് കാലെയ്ക്ക് കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) നടത്തിയ SEAWEEDS 2026 അന്താരാഷ്ട്ര സിംപോസിയത്തിൽ “Therapeutic Promise of a Sargassum wightii Polysaccharide Against Aβ42-Induced Neurodegeneration in Drosophila: A Bioprospecting of Marine Seaweed” എന്ന ഗവേഷണ പ്രബന്ധത്തിന് ബെസ്റ്റ് ഓറൽ പേപ്പർ പ്രസന്റേഷൻ അവാർഡ് ലഭിച്ചു.
സിംപോസിയത്തിൽ ഡി.എച്ച്.ആർ വിമൺ സയന്റിസ്റ്റ് ഡോ. ഐശ്വര്യ ആർ. അവതരിപ്പിച്ച “Extraction and Characterization of Carrageenan from Kappaphycus alvarezii Against Multidrug-Resistant Wound-Associated Bacteria” എന്ന ഗവേഷണത്തിന് ബെസ്റ്റ് പോസ്റ്റർ പ്രസന്റേഷൻ അവാർഡ് ലഭിച്ചു.
കുഫോസ് വൈസ് ചാൻസലർ പ്രൊഫ. എ. ബിജു കുമാറിൽ നിന്നാണ് ഇരുവരും അവാർഡുകൾ ഏറ്റുവാങ്ങിയത്. കുസാറ്റ് മറൈൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ ഡോ. പുന്നാടത്ത് പ്രീതം ഇ.യുടെ മാർഗനിർദ്ദേശത്തിലാണ് ഇരുവരും ഗവേഷണങ്ങൾ നടത്തിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img