04:17pm 05 May 2026
NEWS
പ്രമേഹ സാധ്യത കണ്ടെത്താനും ഫിറ്റ്നസ് ട്രാക്കിങ്ങിനും ഉള്ള കുഞ്ഞൻ ശ്വാസ സെൻസർ വികസിപ്പിച്ച് കുസാറ്റ് ഗവേഷകർ
05/05/2026  03:00 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പ്രമേഹ സാധ്യത കണ്ടെത്താനും ഫിറ്റ്നസ് ട്രാക്കിങ്ങിനും ഉള്ള കുഞ്ഞൻ ശ്വാസ സെൻസർ വികസിപ്പിച്ച് കുസാറ്റ് ഗവേഷകർ

 


കൊച്ചി: ഒറ്റ ശ്വാസത്തിൽനിന്നു പ്രമേഹ സാദ്ധ്യതകൾ കണ്ടെത്താൻ ബാറ്ററി ഇല്ലാതെ പ്രവർത്തിക്കുന്ന കുഞ്ഞൻ ശ്വാസ സെൻസർ വികസിപ്പിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ശാസ്ത്രജ്ഞർ. ചാർജിംഗോ വൈധ്യുതിയോ ഇല്ലാതെ "മിനിയേച്ചറൈസ്ഡ് ട്രൈബോ ഇലക്ട്രിക് ബ്രീത്ത് അസറ്റോൺ സെൻസർ" (Miniaturised Triboelectric Breath Acetone Sensor) എന്ന കണ്ടുപിടിത്തം ശ്വാസത്തിലെ അസറ്റോൺ അളക്കുന്നു. പ്രമേഹ രോഗികളിൽ അസറ്റോൺ കൂടുതലായിരിക്കും. കീറ്റോഅസിഡോസിസ് (ketoacidosis) സാധ്യതയും കായികതാരങ്ങളുടെ കലോറി എരിയുന്നതും ഇതിലൂടെ അറിയുവാൻ സാദിക്കും. വിരൽ കുത്താതെ, മുറിയിലെ താപനിലയിൽ തന്നെ വേഗത്തിൽ ഫലം ലഭിക്കും. ഒരു നൈലോൺ ഫിലിമും കോപ്പർ ഷീറ്റും മാത്രം ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്. ശ്വാസത്തിൽ നിന്ന് തന്നെ വൈദ്യുതി ഉണ്ടാക്കി പ്രവർത്തിക്കുന്നതിനാൽ ബാറ്ററി ആവിശ്യമില്ല. ലളിതവും ചെലവ് കുറഞ്ഞതുമായ രൂപകല്പനയാണ്. കുസാറ്റ് പോളിമർ സയൻസ് ആൻഡ് റബ്ബർ ടെക്‌നോളജി വകുപ്പിലെ പ്രൊഫസറും ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോമെറ്റീരിയൽസ് ആൻഡ് ഡിവൈസെസ് ഡിറക്ടറുമായ ഡോ. ഹണി ജോണിന്റെ നേതൃത്വത്തിൽ റിസർച്ച് സ്കോളർ
ഡോ. ധനു ട്രീസ മാത്യു, പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ഡോ. അൻഷിദ മായീൻ, അപ്ലൈഡ് കെമിസ്ട്രി വകുപ്പ് പ്രൊഫസറും കൺട്രോളർ ഓഫ് എക്‌സാമിനേഷൻസുമായ ഡോ. എൻ മനോജ് എന്നിവരാണ് കണ്ടുപിടിത്തത്തിന് പിന്നിൽ.
 
കണ്ടുപിടുത്തത്തിന് സർക്കാർ പാറ്റന്റ് അനുവദിച്ചു. കുറഞ്ഞ ചെലവിൽ ഗ്രാമപ്രദേശങ്ങളിൽ പ്രമേഹ പരിശോധനയ്ക്കും ഫിറ്റ്നസ് ട്രാക്കിംഗിനും ഈ ഉപകരണം ഏറെ പ്രയോജനകരമായിരിക്കുമെന്ന് ഗവേഷകർ പറയുന്നു.
 
കൂടുതൽ വിവരങ്ങൾക്ക് ഡോ. എൻ മനോജ്
ഫോൺ: 9447712268 ബന്ധപെടുക

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img