07:20pm 12 November 2026
NEWS
കുസാറ്റ് ഗവേഷകയ്ക്ക് ഇനോസ്റ്റ് നാനോ 2026 ൽ മികച്ച പോസ്റ്റർ അവതരണത്തിനുള്ള പുരസ്കാരം
12/11/2026  06:59 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് ഗവേഷകയ്ക്ക് ഇനോസ്റ്റ് നാനോ 2026-ൽ മികച്ച പോസ്റ്റർ അവതരണത്തിനുള്ള പുരസ്കാരം

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് മറൈൻ സയൻസസിന് കീഴിലുള്ള കെമിക്കൽ ഓഷ്യാനോഗ്രഫി വകുപ്പിലെ ഗവേഷകയും ഡിഎസ്ടി ഇൻസ്പയർ (DST INSPIRE) ഫെലോയുമായ സാൻഡ്ര മനോഹരന് ഇനോസ്റ്റ് നാനോ (INNOST NANO) 2026-ൽ മികച്ച പോസ്റ്റർ അവതരണത്തിനുള്ള പുരസ്കാരം. സ്റ്റുഡന്റ്/ഫാക്കൽറ്റി/സയന്റിസ്റ്റ് വിഭാഗത്തിലാണ് പുരസ്കാരത്തിന് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടത്.

ഹരിയാനയിലെ ഝജ്ജാറിലുള്ള ഗംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെന്റാണ് സമ്മേളനം സംഘടിപ്പിച്ചത്. ‘സസ്റ്റെയിനബിൾ മറൈൻ ബയോമാസ്-ഡിറൈവ്ഡ് കാർബൺ നാനോഡോട്ട്സ് ഫോർ എൻവയോൺമെന്റൽ സെൻസിങ്’ എന്ന വിഷയത്തിലുള്ള ഗവേഷണ പോസ്റ്റർ അവതരണത്തിനാണ് സാന്ദ്രയ്ക്ക് അംഗീകാരം ലഭിച്ചത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img