06:23am 12 November 2026
NEWS
എഎൻആർഎഫ് നാഷണൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് നേടി കുസാറ്റ് ഗവേഷക
17/12/2025  04:53 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എഎൻആർഎഫ് നാഷണൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് നേടി കുസാറ്റ് ഗവേഷക
HIGHLIGHTS

Dr. Harsha K

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) പരിസ്ഥിതി പഠന വിഭാഗത്തിലെ പോസ്റ്റ് ഡോക്ടറൽ ഫെലോ ഡോ. ഹർഷ കെ. അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (ANRF) നൽകുന്ന നാഷണൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് നേടി. 29 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ലഭിക്കുന്ന ഫെലോഷിപ്പിന്റെ കാലാവധി 24 മാസമാണ്. പ്ലാസ്റ്റിക് ഭക്ഷിക്കുന്ന വാക്സ് പുഴുക്കൾ ഉപയോഗിച്ച് പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജനം ലക്ഷ്യമിട്ട നവീന ബയോ റീമീഡിയേഷൻ സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന ഗവേഷണത്തിനായാണ് ഫെലോഷിപ്പ് അനുവദിച്ചത്. കുസാറ്റ് പരിസ്ഥിതി പഠന വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. വൃന്ദ എസ് ആണ് മാർഗ്ഗനിർദ്ദേശം നൽകുന്നത്. മലപ്പുറം സ്വദേശിയായ ഡോ. ഹർഷ, ഹംസ കെ യുടെയും സുബൈദ സി കെ യുടെയും മകളാണ്. ഭർത്താവ് ഷിഹാദ് പി കെ, മക്കൾ: ആലിയ, ധാന ഫോൺ: 7598408239

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img