
Dr. Riya K Alex
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സ്കൂൾ ഓഫ് എൻവയോൺമെൻറ്റൽ സ്റ്റഡീസിലെ ഗവേഷക ഡോ. റിയ കെ. അലക്‌സിന് ബ്രസീലിൽ നടക്കുന്ന സാവോ പോളോ സ്‌കൂൾ ഓഫ് അഡ്വാൻസ്ഡ് സയൻസസ് ഓൺ മൈക്രോപ്ലാസ്റ്റിക്‌സ് (SPSAS-MP 2026) എന്ന അന്താരാഷ്ട്ര ശില്പശാലയിൽ പൂർണ ധനസഹായതോടുകൂടി പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ടു.
2026 സെപ്റ്റംബർ 11 വരെ ബ്രസീലിലെ സാവോ പോളോ സംസ്ഥാനത്തെ കാംപിനാസിലാണ് ശില്പശാല നടക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് കാംപിനാസ് (UNICAMP), സാവോ പോളോ റിസർച്ച് ഫൗണ്ടേഷന്റെ (FAPESP) പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മൈക്രോപ്ലാസ്റ്റിക്‌സ് മേഖലയിലെ നൂതന ശാസ്ത്രീയ പരിശീലനത്തിനും വിവിധ മേഖലകളിലെ ഗവേഷകരുടെ ആശയവിനിമയത്തിനുമായി 50 ബ്രസീലിയൻ ഗവേഷകരെയും 50 അന്താരാഷ്ട്ര പങ്കാളികളെയും ഉൾപ്പെടുത്തിയാണ് പൂർണമായും ധനസഹായത്തോടെയുള്ള പരിപാടി സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട അന്താരാഷ്ട്ര സംഘത്തിൽ ഇന്ത്യൻ സ്ഥാപനത്തെ പ്രതിനിധീകരിക്കുന്ന ഏക പങ്കാളിയാണ് ഡോ. റിയ കെ. അലക്‌സ്.
പരിസ്ഥിതി പഠന സ്‌കൂളിലെ പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയയുടെ മാർഗനിർദേശത്തിൽ കുസാറ്റിൽ നടത്തുന്ന ഡോക്ടറൽ ഗവേഷണത്തിന്റെ തുടർച്ചയായാണ് ഡോ. റിയയുടെ അന്താരാഷ്ട്ര ശില്പശാലയിലെ പങ്കാളിത്തം.
Photo Courtesy - Google








