11:23pm 04 September 2026
NEWS
മൈക്രോപ്ലാസ്റ്റിക്‌സ് വിഷയത്തിലുള്ള ബ്രസീലിയൻ അന്താരാഷ്ട്ര ശില്പശാലയിലേക്ക് കുസാറ്റ് ഗവേഷകയ്ക്ക് തിരഞ്ഞെടുപ്പ്
03/09/2026  06:17 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മൈക്രോപ്ലാസ്റ്റിക്‌സ് വിഷയത്തിലുള്ള ബ്രസീലിയൻ അന്താരാഷ്ട്ര ശില്പശാലയിലേക്ക് കുസാറ്റ് ഗവേഷകയ്ക്ക് തിരഞ്ഞെടുപ്പ്
HIGHLIGHTS

Dr. Riya K Alex

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സ്കൂൾ ഓഫ് എൻവയോൺമെൻറ്റൽ സ്റ്റഡീസിലെ ഗവേഷക ഡോ. റിയ കെ. അലക്‌സിന് ബ്രസീലിൽ നടക്കുന്ന സാവോ പോളോ സ്‌കൂൾ ഓഫ് അഡ്വാൻസ്ഡ് സയൻസസ് ഓൺ മൈക്രോപ്ലാസ്റ്റിക്‌സ് (SPSAS-MP 2026) എന്ന അന്താരാഷ്ട്ര ശില്പശാലയിൽ പൂർണ ധനസഹായതോടുകൂടി പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ടു.

2026 സെപ്റ്റംബർ 11 വരെ ബ്രസീലിലെ സാവോ പോളോ സംസ്ഥാനത്തെ കാംപിനാസിലാണ് ശില്പശാല നടക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് കാംപിനാസ് (UNICAMP), സാവോ പോളോ റിസർച്ച് ഫൗണ്ടേഷന്റെ (FAPESP) പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മൈക്രോപ്ലാസ്റ്റിക്‌സ് മേഖലയിലെ നൂതന ശാസ്ത്രീയ പരിശീലനത്തിനും വിവിധ മേഖലകളിലെ ഗവേഷകരുടെ ആശയവിനിമയത്തിനുമായി 50 ബ്രസീലിയൻ ഗവേഷകരെയും 50 അന്താരാഷ്ട്ര പങ്കാളികളെയും ഉൾപ്പെടുത്തിയാണ് പൂർണമായും ധനസഹായത്തോടെയുള്ള പരിപാടി സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട അന്താരാഷ്ട്ര സംഘത്തിൽ ഇന്ത്യൻ സ്ഥാപനത്തെ പ്രതിനിധീകരിക്കുന്ന ഏക പങ്കാളിയാണ് ഡോ. റിയ കെ. അലക്‌സ്.

പരിസ്ഥിതി പഠന സ്‌കൂളിലെ പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയയുടെ മാർഗനിർദേശത്തിൽ കുസാറ്റിൽ നടത്തുന്ന ഡോക്ടറൽ ഗവേഷണത്തിന്റെ തുടർച്ചയായാണ് ഡോ. റിയയുടെ അന്താരാഷ്ട്ര ശില്പശാലയിലെ പങ്കാളിത്തം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img