09:20pm 27 April 2026
NEWS
കുസാറ്റ് ഗവേഷക ഓസ്ട്രേലിയയിലെ CSIROയിൽ ഗവേഷണ പരിശീലനം പൂർത്തിയാക്കി
27/04/2026  07:40 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് ഗവേഷക ഓസ്ട്രേലിയയിലെ CSIROയിൽ ഗവേഷണ പരിശീലനം പൂർത്തിയാക്കി

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് മറൈൻ സയൻസസിലെ ഗവേഷണ വിദ്യാർത്ഥിനിയും ഇൻസ്പയർ ഫെല്ലോയുമായ മാധുരി പി. കൈമൾ, ഓസ്ട്രേലിയയിലെ പെർത്തിൽ കെൻസിങ്ടണിലുള്ള CSIRO Australian Resources Research Centre-ലെ പരിശീലനം വിജയകരമായി പൂർത്തിയാക്കി. 2026 ജനുവരി മുതൽ ഏപ്രിൽ വരെ നടന്ന മൂന്ന് മാസത്തെ ഗവേഷണ പരിശീലനമാണ് പൂർത്തിയാക്കിയത്. പരിശീലനത്തിന്റെ ഭാഗമായി സംയോജിത ജിയോഫിസിക്കൽ ഡാറ്റാസെറ്റുകൾ ഉപയോഗിച്ച് ഓസ്ട്രേലിയയുടെ താപ-ലിതോസ്ഫിയറിക് ഘടനയെക്കുറിച്ചുള്ള ആധുനിക ഗവേഷണത്തിൽ മാധുരി പി. കൈമൾ പ്രവർത്തിച്ചു.

മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്സ് വകുപ്പിന്റെ തലവനും പ്രൊഫസറുമായ ഡോ. സുനിൽ പി. എസ്.യുടെ മാർഗനിർദേശത്തിലാണ് മാധുരി തന്റെ ഗവേഷണം തുടരുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img