
Sajna Peediyakkathodi
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻവയോൺമെന്റൽ സ്റ്റഡീസിലെ ഗവേഷക സജ്ന പീടിയക്കത്തോടി ജർമ്മനിയിലെ റൂർ സർവകലാശാല ബൊക്കുമിൽ സെപ്റ്റംബർ 14 മുതൽ 18 വരെ നടന്ന ബൊക്കുമ് അർബൻ ക്ലൈമറ്റ് സമ്മർ സ്കൂളിൽ (BUCSS 2026) പങ്കെടുത്തു. അർബൻ ക്ലൈമറ്റ് ഇൻഫോർമാറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ വിഷയങ്ങളിലായിരുന്നു സമ്മർ സ്കൂൾ.
ആഗോളതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട 30 പേരിൽ ഏക ഇന്ത്യൻ പ്രതിനിധിയായിരുന്നു സജ്ന. സമ്മർ സ്കൂളിന്റെ ഭാഗമായി നടന്ന ശില്പശാലയിൽ “Urban Expansion and Its Influence on Urban Heat Island Dynamics in a Rapidly Developing Tropical Indian Coastal City” എന്ന വിഷയത്തിൽ പോസ്റ്റർ അവതരിപ്പിച്ചു.
ഇന്റർനാഷണൽ അസോസിയേഷൻ ഫോർ അർബൻ ക്ലൈമറ്റിന്റെയും ബൊക്കുമ് അർബൻ ക്ലൈമറ്റ് സമ്മർ സ്കൂൾ (IAUC-BUCSS) 2026 ട്രാവൽ ഗ്രാന്റിന്റെയും ഡിഎസ്ടി–ANRF ഇന്റർനാഷണൽ ട്രാവൽ സപ്പോർട്ട് സ്കീമിന്റെയും സാമ്പത്തിക സഹായത്തോടെയാണ് സജ്ന പരിപാടിയിൽ പങ്കെടുത്തത്.
Photo Courtesy - Google









