
1.Dr. Suja P. Devipriya
2.Dr. Riya K. Alex
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സ്കൂൾ ഓഫ് എൻവയോൺമെന്റൽ സ്റ്റഡീസിലെ ഡോ. റിയ കെ. അലക്സും സ്കൂൾ ഡയറക്ടർ പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയയും ഡി.ഇ.എസ്.ഐ.ജി.എൻ ഫോർ ബയോഇ3 ചലഞ്ച് (മെയ് 2026 സൈക്കിൾ)-ന്റെ കാറ്റഗറി 2-ൽ രാജ്യത്തെ മികച്ച ആറു വിജയികളിൽ ഇടം നേടി.
കേന്ദ്ര സർക്കാരിന്റെ ബയോടെക്‌നോളജി വകുപ്പ് (DBT), ബിറാക്ക് (BIRAC), ബ്രിക് (BRIC) എന്നിവയുടെ സഹകരണത്തോടെ ഇന്ത്യയിലെ വൃത്തിയുള്ളതും സുസ്ഥിരവുമായ ജൈവസമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന നൂതന ബയോടെക്‌നോളജി ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ ദേശീയ ഇന്നൊവേഷൻ ചലഞ്ച് സംഘടിപ്പിച്ചത്.
"വേസ്റ്റ് ടു ബീഡ്: കൺവേർട്ടിങ് അഗ്രികൾച്ചറൽ വേസ്റ്റ് ഇൻടു സസ്റ്റെയിനബിൾ മൈക്രോബീഡ്സ് ടു റിപ്ലേസ് മൈക്രോപ്ലാസ്റ്റിക് പൊല്യൂഷൻ" എന്ന ഇവരുടെ ആശയമാണ് തിരഞ്ഞെടുക്കപ്പെട്ടത്. കാർഷിക മാലിന്യങ്ങളിൽ നിന്ന് ജൈവവിഘടനശേഷിയുള്ള മൈക്രോബീഡുകൾ വികസിപ്പിച്ച് വ്യക്തിഗത പരിചരണ-സൗന്ദര്യവർധക ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മൈക്രോബീഡുകൾക്ക് പരിസ്ഥിതി സൗഹൃദ ബദൽ ഒരുക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
Photo Courtesy - Google








