03:19am 25 July 2026
NEWS
കുസാറ്റ് ഗവേഷകസംഘത്തിന് ദേശീയ ബയോഇ3 ഇന്നൊവേഷൻ ചലഞ്ചിൽ മികച്ച നേട്ടം
24/07/2026  06:26 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് ഗവേഷകസംഘത്തിന് ദേശീയ ബയോഇ3 ഇന്നൊവേഷൻ ചലഞ്ചിൽ മികച്ച നേട്ടം
HIGHLIGHTS

1.Dr. Suja P. Devipriya

2.Dr. Riya K. Alex

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സ്കൂൾ ഓഫ് എൻവയോൺമെന്റൽ സ്റ്റഡീസിലെ ഡോ. റിയ കെ. അലക്സും സ്കൂൾ ഡയറക്ടർ പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയയും ഡി.ഇ.എസ്.ഐ.ജി.എൻ ഫോർ ബയോഇ3 ചലഞ്ച് (മെയ് 2026 സൈക്കിൾ)-ന്റെ കാറ്റഗറി 2-ൽ രാജ്യത്തെ മികച്ച ആറു വിജയികളിൽ ഇടം നേടി.

കേന്ദ്ര സർക്കാരിന്റെ ബയോടെക്‌നോളജി വകുപ്പ് (DBT), ബിറാക്ക് (BIRAC), ബ്രിക് (BRIC) എന്നിവയുടെ സഹകരണത്തോടെ ഇന്ത്യയിലെ വൃത്തിയുള്ളതും സുസ്ഥിരവുമായ ജൈവസമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന നൂതന ബയോടെക്‌നോളജി ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ ദേശീയ ഇന്നൊവേഷൻ ചലഞ്ച് സംഘടിപ്പിച്ചത്.

"വേസ്റ്റ് ടു ബീഡ്: കൺവേർട്ടിങ് അഗ്രികൾച്ചറൽ വേസ്റ്റ് ഇൻടു സസ്റ്റെയിനബിൾ മൈക്രോബീഡ്സ് ടു റിപ്ലേസ് മൈക്രോപ്ലാസ്റ്റിക് പൊല്യൂഷൻ" എന്ന ഇവരുടെ ആശയമാണ് തിരഞ്ഞെടുക്കപ്പെട്ടത്. കാർഷിക മാലിന്യങ്ങളിൽ നിന്ന് ജൈവവിഘടനശേഷിയുള്ള മൈക്രോബീഡുകൾ വികസിപ്പിച്ച് വ്യക്തിഗത പരിചരണ-സൗന്ദര്യവർധക ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മൈക്രോബീഡുകൾക്ക് പരിസ്ഥിതി സൗഹൃദ ബദൽ ഒരുക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img