
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്കൂൾ ഓഫ് മറൈൻ സയൻസിലെ വിദ്യാർത്ഥികൾ അന്താരാഷ്ട്ര സയൻസ് ആൻറ് ടെക്നോളജി സർവകലാശാലയിൽ ഇൻറേൺഷിപ്പിനായി തിരഞ്ഞെടുക്കപ്പെട്ടു.
മറൈൻ ബയോളജി. മൈക്രോ ബയോളജി, ബയോകെമിസ്ട്രി ഡിപ്പാർട്ട്മെൻറിലെ അക്വാട്ടിക് വാക്സിൻ ഡെവലപ്മെൻറ് സെൻറർ ഓഫ് എക്സലൻസിൻറെ അസോസിയേറ്റ് പ്രൊഫസറായ ഡോ പുന്നാടത്ത് പ്രീതത്തിൻറെ കീഴിലെ സ്കോളഴ്സായ റിതം ഗുഹ, നന്ദകുമാർ കെ, അക്ഷയ് ടി ആർ എന്നിവർക്കാണ് ഇൻറേൺഷിപ്പിനായി അവസരം ലഭിച്ചത്.
മലേഷ്യയിലെ പുത്ര സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോസയൻസിൽ പ്രെഫസർ ഡോ ഇന സൽവാനി യാസിൻറെ മേൽനോട്ടത്തിൽ റിതവും അക്ഷയും തായലൻഡിലെ മഹാസരഖം സർവകലാശാലയിലെ ഡോ ഏകപോൽ വാങ്കാഹർട്ട്ൻറെ മേൽനോട്ടത്തിൽ നന്ദകുമാറും പരിശീലനം നടത്തും.
ഇമ്മ്യൂണോളജി ടെക്നിക്കുകൾ അടിസ്ഥാനമാക്കിയാണ് ഇൻറേൺഷിപ്പ് ഉണ്ടായിരിക്കുക. ഏറ്റവും നൂതനമായ വാക്സിനേഷൻ മാർഗങ്ങളെ പരിചയപ്പെടുത്തുന്ന ഈ ട്രെയിനിംഗ് അക്വാകൾച്ചർ വ്യവസായത്തിന് സഹായകമാകും.











