09:57pm 12 November 2026
NEWS
കേരള സയൻസ് കോൺഗ്രസിൽ ടി.കെ. ശ്രീകൃഷ്ണൻ എൻഡോവ്‌മെന്റ് അവാർഡ് നേടി കുസാറ്റ് ഗവേഷക വിദ്യാർത്ഥിനി
05/02/2026  04:19 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരള സയൻസ് കോൺഗ്രസിൽ ടി.കെ. ശ്രീകൃഷ്ണൻ എൻഡോവ്‌മെന്റ് അവാർഡ് നേടി കുസാറ്റ് ഗവേഷക വിദ്യാർത്ഥിനി

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഫിസിക്സ് വകുപ്പിലെ ഗവേഷക വിദ്യാർത്ഥിനിയായ റമീജ ടി. അബ്ദുൽ റഷീദ് 38-ാമത് കേരള സയൻസ് കോൺഗ്രസിൽ എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി വിഭാഗത്തിൽ വിദ്യാർത്ഥി വിഭാഗത്തിലെ മികച്ച പ്രബന്ധത്തിനുള്ള ടി.കെ. ശ്രീകൃഷ്ണൻ എൻഡോവ്‌മെന്റ് അവാർഡ് കരസ്ഥമാക്കി.

സോളാർ മൊഡ്യൂളുകളിൽ പുറത്തുള്ള പ്രവർത്തന സാഹചര്യങ്ങളിൽ ഉണ്ടാകുന്ന താപഭാരം കുറയ്ക്കുന്നതിനായി വികസിപ്പിച്ചെടുത്ത പുതുമയാർന്നതും ചെലവുകുറഞ്ഞതുമായ റേഡിയേറ്റീവ് കൂളിംഗ് പരിഹാരങ്ങളെക്കുറിച്ചുള്ള ഗവേഷണ പ്രവർത്തനത്തിനാണ് അവാർഡ് ലഭിച്ചത്. പാസീവ് രീതിയിലുള്ള ഈ കൂളിംഗ് സാങ്കേതികവിദ്യ സോളാർ പാനലുകളുടെ പ്രവർത്തനക്ഷമതയെയും ദീർഘകാല വിശ്വാസ്യതയേയും പ്രതികൂലമായി  ബാധിക്കുന്ന താപനില വർധന നിയന്ത്രിക്കാൻ സഹായകരമാണ്.

കുസാറ്റ് ഫിസിക്സ് വകുപ്പ് മേധാവിയും അസ്സോസിയേറ്റ് പ്രൊഫസറുമായ ഡോ. ആൾഡ്രിൻ ആന്റണിയുടെ മാർഗനിർദേശത്തിലാണ് റമീജ ഇപ്പോൾ ഗവേഷണം നടത്തുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img