NEWS
ഇറ്റലിയിലെ അന്തർദേശീയ സമ്മേളനത്തിൽ കുസാറ്റ് ഗവേഷണ വിദ്യാർത്ഥിക്ക് ക്ഷണം
06/11/2025 05:45 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്സ് വകുപ്പിലെ ഗവേഷക വിദ്യാർത്ഥി റഖിൽ ദേവ്, ദ മൈക്രോപാലിയോണ്ടോളജിക്കൽ സൊസൈറ്റി (TMS) വാർഷിക സമ്മേളനം 2025-ൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചു. സമ്മേളനം നവംബർ 8 വരെ ഇറ്റലിയിലെ പിസാ സർവകലാശാലയിൽ നടക്കും.“Benthic Foraminiferal Response to Seasonal Geochemical Shifts in Multiple Ecosystems of a Tropical Marine Biosphere in India” എന്ന പ്രബന്ധമാണ് റഖിൽ ദേവ് അവതരിപ്പിക്കുന്നത്. സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി അദ്ദേഹത്തിന് 250 പൗണ്ട് ട്രാവൽ ഗ്രാന്റായി TMS AGM 2025 നൽകിയിട്ടുണ്ട്.കൂടുതൽ വിവരങ്ങൾക്ക് ഡോ. സുനിൽ പി എസ്, വകുപ്പ് മേധാവി മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്സ്. ഫോൺ: 9869901448
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.







