
1.Jasna P H
2.Dr. Rajesh P Nair
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഷിപ്പ് ടെക്നോളജി വകുപ്പിലെ ഗവേഷണ പദ്ധതിക്ക് ശാസ്ത്ര സാങ്കേതിക വകുപ്പ് (DST) നടപ്പാക്കുന്ന വൈസ് കിരൺ (WISE KIRAN) പദ്ധതിയുടെ ഭാഗമായി 20.48 ലക്ഷം രൂപയുടെ ധനസഹായം ലഭിച്ചു. മൂന്ന് വർഷത്തേക്കാണ് പദ്ധതിക്ക് ധനസഹായം അനുവദിച്ചിരിക്കുന്നത്.
"Vibration Isolation of Marine Power Systems Using Composite Honeycomb and Auxetic Metamaterials" എന്ന ഗവേഷണ പദ്ധതിയുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായി ഗവേഷക ജസ്ന പി. എച്ച്. ഉം കോ-ഇൻവെസ്റ്റിഗേറ്ററായി ഷിപ്പ് ടെക്നോളജി വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. രാജേഷ് പി. നായർയും പ്രവർത്തിക്കും.
കപ്പലുകളിലെ വൈബ്രേഷനും ജലത്തിനടിയിലെ ശബ്ദമലിനീകരണവും കുറയ്ക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കപ്പലുകളുടെ പ്രവർത്തനക്ഷമത, സുരക്ഷ, സ്റ്റെൽത്ത് ശേഷി, ഘടനാപരമായ സ്ഥിരത എന്നിവ മെച്ചപ്പെടുത്തുന്നതിനും സമുദ്ര ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനും ഈ ഗവേഷണം സഹായകമാകുമെന്നാണ് പ്രതീക്ഷ.
Photo Courtesy - Google











