
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. എം. ജൂനൈദ് ബുഷിരി കേരള സർക്കാരിന്റെ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഐ.എ.എസ്സില്‍ നിന്നും ആദരവ് ഏറ്റുവാങ്ങുന്നു.
കൊച്ചി: നിതി ആയോഗിന്റെ നേതൃത്വത്തില്‍ നടക്കുന്ന 5-ാം ദേശീയ ചീഫ് സെക്രട്ടറിമാരുടെ സമ്മേളനത്തിന്റെ ഭാഗമായി 'Higher Education: Knowledge Economy' എന്ന ഉപവിഷയത്തില്‍ മികച്ച ഫീഡ്ബാക്ക് നോട്ട് തയ്യാറാക്കിയതിന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്ക് അംഗീകാരം ലഭിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. എം. ജൂനൈദ് ബുഷിരി കേരള സർക്കാരിന്റെ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഐ.എ.എസ്സില്‍ നിന്നും ആദരവ് ഏറ്റുവാങ്ങി.തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറിയുടെ കോൺഫറൻസ് ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ നിന്നും മറ്റ് ഉപവിഷയങ്ങളില്‍ മികച്ച ഫീഡ്ബാക്ക് നോട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥരെയും ആദരിച്ചു. ഉന്നത വിദ്യാഭ്യാസ വിഭാഗത്തില്‍ നിന്നുള്ള മികച്ച എന്ട്രി യായി കുസാറ്റിന്റെ റിപ്പോർട്ട് തെരഞ്ഞെടുക്കപ്പെട്ടു. ഈ നേട്ടം സമ്മേളന പോർട്ടലിലെ 'Wall of Fame"ലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്താനും നോളജ് എക്കോണമി മുന്നോട്ടുകൊണ്ടുപോകാനുമായി ബന്ധപ്പെട്ട് നൽകിയ റിപ്പോർട്ടിനാണ് അംഗീകാരം ലഭിച്ചത്.Early Childhoood Education: Laying the Foundation; Schooling: Building Blocks; Skilling: Future ready Workforce; Sports and Extra-curricular Beyond Classrooms എന്നിവയാണ് മറ്റ് ഉപവിഷയങ്ങള്‍.
Photo Courtesy - Google







