
1.Dr. Sailaja G S
2.Dr. Abhitha K
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) പോളിമർ സയൻസ് ആൻഡ് റബ്ബർ ടെക്നോളജി വകുപ്പിൽ അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ (എഐസിടിഇ) 31 ലക്ഷം രൂപയുടെ ഗവേഷണ ഗ്രാന്റ് ലഭിച്ചു. എഐസിടിഇയുടെ റിസർച്ച് പ്രൊമോഷൻ സ്കീം (ലാബ് ടു മാർക്കറ്റ്) പദ്ധതിയുടെ ഭാഗമായാണ് ധനസഹായം അനുവദിച്ചത്.
"Early Osteogenic, X-ray Visible, and 3D Printable Fixators for Diabetic Orthopedic and Craniomaxillofacial Repair with Tunable Biodegradability, Modulus and High Bone Regenerative Index" എന്ന അത്യാധുനിക ഗവേഷണ പദ്ധതിക്കാണ് ഗ്രാന്റ് ലഭിച്ചത്. പ്രമേഹരോഗികളിലെ സങ്കീർണമായ അസ്ഥി പുനരുജ്ജീവന ചികിത്സകൾക്കും ക്രാനിയോമാക്സില്ലോഫേഷ്യൽ ശസ്ത്രക്രിയകൾക്കുമായി ഉപയോഗിക്കാവുന്ന നൂതന കോംപോസിറ്റ് ബയോമെറ്റീരിയലുകൾ വികസിപ്പിക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
പോളിമർ സയൻസ് ആൻഡ് റബ്ബർ ടെക്നോളജി വകുപ്പിലെ ഡോ. സൈലജ ജി. എസ്. (പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ), ഡോ. അഭിത കെ. (കോ-പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ) എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
നൂതന ബയോമെറ്റീരിയലുകളുടെയും പോളിമർ സാങ്കേതികവിദ്യകളുടെയും മേഖലയിൽ നിരവധി പേറ്റന്റുകൾ സ്വന്തമാക്കിയ ഗവേഷകയും അധ്യാപികയുമാണ് ഡോ. സൈലജ ജി. എസ്. നിലവിൽ റൂസ 2.0 (രാഷ്ട്രീയ ഉച്ചതർ ശിക്ഷ അഭിയാൻ) പദ്ധതിയുടെ കീഴിലുള്ള പ്രധാന ഗവേഷണ സംരംഭങ്ങൾ ഉൾപ്പെടെ വിവിധ സ്ഥാപനതല ഗവേഷണ പദ്ധതികളുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായും പ്രവർത്തിച്ചുവരുന്നു.
Photo Courtesy - Google










