
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) വിവിധ പ്രോഗ്രാമുകളുടെ ഒന്നാം സ്ഥാനം നേടിയവരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ റിനു സക്കീർ പറമ്പിൽ, മീനാക്ഷി പ്രമോദ് എന്നിവർ ഒന്നാം സ്ഥാനം നേടി. ബി.ടെക്ക് ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിങ്ങിൽ ജിതിൻ ജോർജ് പി. എസ്, ബി.ടെക് ഇൻഫോർമേഷൻ ടെക്നൊളജിയിൽ നവനീത് കെ മനോജ്, ബി.ടെക്ക് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ഭവ്യ ശ്രീ എ.എസ്, ബി.ടെക്ക് സിവിൽ എൻജിനീയറിങ്ങിൽ അക്ഷയ ഷിബു, ബി.ടെക്ക് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഹൈസമ് കെ, ബി.ടെക്ക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണികേഷൻ എൻജിനീയറിങ്ങിൽ കൃഷ്ണപ്രസാദ് കെ.കെ, ബി.ടെക്ക് പോളിമർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ ഇവ മാറിയ സെബാസ്റ്റ്യൻ, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കണ്ട്രോൾ എൻജിനീയറിങ്ങിൽ പൂജ ശരത്, നേവൽ ആർകിടെക്ച്ചർ ആൻഡ് ഷിപ്പ് ബിൽഡിങ്ങിൽ ഫായിസ, എം.ബി എ ഫുൾ ടൈം ഇൽ ബവിന് ബിനു തോമസ്, പഞ്ചവത്സര ബിബിഎ എൽഎൽബി യിൽ നിവേദിത കെ, പഞ്ചവത്സര ബി.കോം എൽഎൽബി യിൽ ദേവകി പി. എസ് എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.







