02:35pm 12 November 2026
NEWS
കുസാറ്റ് പ്രൊഫസർ IEEE ഔട്ട്‌സ്റ്റാൻഡിംഗ് റിസർചർ അവാർഡ് 2025 കരസ്ഥമാക്കി.
06/01/2026  04:13 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് പ്രൊഫസർ IEEE ഔട്ട്‌സ്റ്റാൻഡിംഗ് റിസർചർ അവാർഡ് 2025 കരസ്ഥമാക്കി

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കംപ്യൂട്ടർ സയൻസ് വിഭാഗത്തിലെ പ്രൊഫസർ ഡോ. മധു എസ്. നായർ IEEE കേരള സെക്ഷൻ നൽകുന്ന IEEE Outstanding Researcher Award 2025 കരസ്ഥമാക്കി. 2026 ജനുവരി 10 ന് തിരുവനന്തപുരത്ത് നടക്കുന്ന IEEE വാർഷിക ജനറൽ ബോഡി യോഗത്തിൽ പുരസ്‌കാരം വിതരണം ചെയ്യും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കമ്പ്യൂട്ടർ വിഷൻ മേഖലകളിൽ നടത്തിയ ശ്രദ്ധേയമായ സാങ്കേതികവും ശാസ്ത്രീയവുമായ ഗവേഷണ സംഭാവനകളെ മുൻനിർത്തിയാണ് ഡോ. മധു എസ്. നായരെ ഈ ബഹുമതിക്ക് തിരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ ഗവേഷണ പ്രവർത്തനങ്ങൾ ദേശീയ-അന്തർദേശീയ തലങ്ങളിൽ വലിയ അംഗീകാരം നേടിയിട്ടുണ്ട്.

ഗവേഷണ-അക്കാദമിക് രംഗങ്ങളിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ഡോ. മധു എസ്. നായർ, കേന്ദ്ര സർക്കാരിന്റെ DRDO അക്കാദമി എക്സലൻസ് അവാർഡ്, AICTE വിശ്വേശ്വരയ്യ ബെസ്റ്റ് ടീച്ചർ അവാർഡ്, സംസ്ഥാന സർക്കാരിന്റെ കൈരളി ഗവേഷണ പുരസ്‌കാരം, സ്വാമി വിവേകാനന്ദ യുവ പ്രതിഭാ പുരസ്‌കാരം, IETE ശ്രീമതി. മനോരമ രതോർ മെമ്മോറിയൽ അവാർഡ്, CSI ഡിസ്റ്റിംഗ്വിഷ്ഡ് അസിസ്റ്റന്റ് പ്രൊഫസർ അവാർഡ്, SSI യംഗ് സിസ്റ്റംസ് സയന്റിസ്റ്റ് അവാർഡ്, IEI യംഗ് എൻജിനീയേഴ്സ് അവാർഡ്, AICTE കരിയർ അവാർഡ് ഫോർ യംഗ് ടീച്ചേഴ്സ് (CAYT), INAE ഇൻനൊവേറ്റീവ് സ്റ്റുഡന്റ് പ്രോജക്റ്റ്സ് അവാർഡ് (മികച്ച M.Tech തീസിസ്) തുടങ്ങിയ നിരവധി ബഹുമതികൾക്ക് അർഹനാണ്.

IEEE, ACM, Springer, Elsevier, Wiley, IOS Press എന്നിവ ഉൾപ്പെടെയുള്ള പ്രമുഖ അന്താരാഷ്ട്ര പ്രസാധകരുടെ ജേണലുകളിലും കോൺഫറൻസുകളിലും 140-ലധികം ഗവേഷണ പ്രബന്ധങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

07/01/2026  05:36 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് പ്രൊഫസർ IEEE ഔട്ട്‌സ്റ്റാൻഡിംഗ് റിസർചർ അവാർഡ് 2025 കരസ്ഥമാക്കി
HIGHLIGHTS

Dr. Madhu S Nair

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കംപ്യൂട്ടർ സയൻസ് വിഭാഗത്തിലെ പ്രൊഫസർ ഡോ. മധു എസ്. നായർ IEEE കേരള സെക്ഷൻ നൽകുന്ന IEEE Outstanding Researcher Award 2025 കരസ്ഥമാക്കി. 2026 ജനുവരി 10 ന് തിരുവനന്തപുരത്ത് നടക്കുന്ന IEEE വാർഷിക ജനറൽ ബോഡി യോഗത്തിൽ പുരസ്‌കാരം വിതരണം ചെയ്യും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കമ്പ്യൂട്ടർ വിഷൻ മേഖലകളിൽ നടത്തിയ ശ്രദ്ധേയമായ സാങ്കേതികവും ശാസ്ത്രീയവുമായ ഗവേഷണ സംഭാവനകളെ മുൻനിർത്തിയാണ് ഡോ. മധു എസ്. നായരെ ഈ ബഹുമതിക്ക് തിരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ ഗവേഷണ പ്രവർത്തനങ്ങൾ ദേശീയ-അന്തർദേശീയ തലങ്ങളിൽ വലിയ അംഗീകാരം നേടിയിട്ടുണ്ട്.

ഗവേഷണ-അക്കാദമിക് രംഗങ്ങളിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ഡോ. മധു എസ്. നായർ, കേന്ദ്ര സർക്കാരിന്റെ DRDO അക്കാദമി എക്സലൻസ് അവാർഡ്, AICTE വിശ്വേശ്വരയ്യ ബെസ്റ്റ് ടീച്ചർ അവാർഡ്, സംസ്ഥാന സർക്കാരിന്റെ കൈരളി ഗവേഷണ പുരസ്‌കാരം, സ്വാമി വിവേകാനന്ദ യുവ പ്രതിഭാ പുരസ്‌കാരം, IETE ശ്രീമതി. മനോരമ രതോർ മെമ്മോറിയൽ അവാർഡ്, CSI ഡിസ്റ്റിംഗ്വിഷ്ഡ് അസിസ്റ്റന്റ് പ്രൊഫസർ അവാർഡ്, SSI യംഗ് സിസ്റ്റംസ് സയന്റിസ്റ്റ് അവാർഡ്, IEI യംഗ് എൻജിനീയേഴ്സ് അവാർഡ്, AICTE കരിയർ അവാർഡ് ഫോർ യംഗ് ടീച്ചേഴ്സ് (CAYT), INAE ഇൻനൊവേറ്റീവ് സ്റ്റുഡന്റ് പ്രോജക്റ്റ്സ് അവാർഡ് (മികച്ച M.Tech തീസിസ്) തുടങ്ങിയ നിരവധി ബഹുമതികൾക്ക് അർഹനാണ്.

IEEE, ACM, Springer, Elsevier, Wiley, IOS Press എന്നിവ ഉൾപ്പെടെയുള്ള പ്രമുഖ അന്താരാഷ്ട്ര പ്രസാധകരുടെ ജേണലുകളിലും കോൺഫറൻസുകളിലും 140-ലധികം ഗവേഷണ പ്രബന്ധങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img