01:26am 11 November 2026
NEWS
സൗത്ത് ആഫ്രിക്കയിൽ നടക്കുന്നഅന്താരാഷ്ട്ര ഡിജിറ്റൽ ഇന്നവേഷൻ സമിറ്റിൽ കുസാറ്റ് അധ്യാപകൻ പ്രഭാഷണം നടത്തും
27/08/2025  06:54 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സൗത്ത് ആഫ്രിക്കയിൽ നടക്കുന്നഅന്താരാഷ്ട്ര ഡിജിറ്റൽ ഇന്നവേഷൻ സമിറ്റിൽ കുസാറ്റ് അധ്യാപകൻ പ്രഭാഷണം നടത്തും

കൊച്ചി: സൗത്ത് ആഫ്രിക്കയിലെ ലെസോത്തോയിൽ നടക്കുന്ന ഡിജിറ്റൽ ഇന്നോവേഷൻ സമ്മേളനത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. മനു മെൽവിൻ ജോയ് ആഗസ്റ്റ് 29ന് പ്രഭാഷണം നടത്തും. AI and Education: Shaping a Future Where Truth Matters” എന്ന വിഷയത്തിലാണ് പ്രഭാഷണം നടത്തുന്നത്. ലിംകോക്ക്വിംഗ് യൂണിവേഴ്സിറ്റി ഓഫ് ക്രിയേറ്റീവ് ടെക്‌നോളജിയിൽവച്ച് നടക്കുന്ന പരിപാടിയിൽ “. “Digital Innovation Summit – Empowering Truth in the Age of AI” എന്ന പരിപാടിയിൽ
ഗേമിഫിക്കേഷൻ, എംപ്ലോയി എൻഗേജ്മെന്റ്, ലേണിംഗ് ഇന്നവേഷൻ എന്നിവയെകുറിച്ചാണ് ഡോ. മനു സംസാരിക്കുന്നത്. വ്യക്തിഗത പഠനം, അഡാപ്റ്റീവ് അസസ്മെന്റുകൾ, ആഗോള വിജ്ഞാന പ്രവേശനം എന്നിവയിൽ എങ്ങനെ AI പുതിയ സാധ്യതകൾ തുറക്കുന്നു എന്നത് അദ്ദേഹം വിശദീകരിക്കും.
ലോകമെമ്പാടുമുള്ള അധ്യാപകരെയും വ്യവസായ പ്രമുഖരെയും ഒരുമിപ്പിക്കുന്ന സമ്മേളനമാണ് ലെസോത്തോയിൽ സംഘടിപ്പിക്കുന്നത്. ടെക്‌നോളജി നിർണ്ണയിക്കുന്ന വ്യവസായങ്ങളിൽ പുതിയ തൊഴിൽ സാധ്യതകൾക്കായി യുവാക്കളെ തയ്യാറാക്കുന്നതിന് AI അധിഷ്ഠിത ഉപകരണങ്ങളും പ്രായോഗിക കഴിവുകളും ഉറപ്പുവരുത്തുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം.

Photo Courtesy - Google

സൗത്ത് ആഫ്രിക്കയിൽ നടക്കുന്നഅന്താരാഷ്ട്ര ഡിജിറ്റൽ ഇന്നവേഷൻ സമിറ്റിൽ കുസാറ്റ് അധ്യാപകൻ പ്രഭാഷണം നടത്തും
30/08/2025  06:17 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സൗത്ത് ആഫ്രിക്കയിൽ നടക്കുന്നഅന്താരാഷ്ട്ര ഡിജിറ്റൽ ഇന്നവേഷൻ സമിറ്റിൽ കുസാറ്റ് അധ്യാപകൻ പ്രഭാഷണം നടത്തും

കൊച്ചി: സൗത്ത് ആഫ്രിക്കയിലെ ലെസോത്തോയിൽ നടക്കുന്ന ഡിജിറ്റൽ ഇന്നോവേഷൻ സമ്മേളനത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. മനു മെൽവിൻ ജോയ് ആഗസ്റ്റ് 29ന് പ്രഭാഷണം നടത്തും. AI and Education: Shaping a Future Where Truth Matters” എന്ന വിഷയത്തിലാണ് പ്രഭാഷണം നടത്തുന്നത്. ലിംകോക്ക്വിംഗ് യൂണിവേഴ്സിറ്റി ഓഫ് ക്രിയേറ്റീവ് ടെക്‌നോളജിയിൽവച്ച് നടക്കുന്ന പരിപാടിയിൽ “. “Digital Innovation Summit – Empowering Truth in the Age of AI” എന്ന പരിപാടിയിൽ
ഗേമിഫിക്കേഷൻ, എംപ്ലോയി എൻഗേജ്മെന്റ്, ലേണിംഗ് ഇന്നവേഷൻ എന്നിവയെകുറിച്ചാണ് ഡോ. മനു സംസാരിക്കുന്നത്. വ്യക്തിഗത പഠനം, അഡാപ്റ്റീവ് അസസ്മെന്റുകൾ, ആഗോള വിജ്ഞാന പ്രവേശനം എന്നിവയിൽ എങ്ങനെ AI പുതിയ സാധ്യതകൾ തുറക്കുന്നു എന്നത് അദ്ദേഹം വിശദീകരിക്കും.ലോകമെമ്പാടുമുള്ള അധ്യാപകരെയും വ്യവസായ പ്രമുഖരെയും ഒരുമിപ്പിക്കുന്ന സമ്മേളനമാണ് ലെസോത്തോയിൽ സംഘടിപ്പിക്കുന്നത്. ടെക്‌നോളജി നിർണ്ണയിക്കുന്ന വ്യവസായങ്ങളിൽ പുതിയ തൊഴിൽ സാധ്യതകൾക്കായി യുവാക്കളെ തയ്യാറാക്കുന്നതിന് AI അധിഷ്ഠിത ഉപകരണങ്ങളും പ്രായോഗിക കഴിവുകളും ഉറപ്പുവരുത്തുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img