NEWS
കുസാറ്റ് പ്രൊഫസർക്ക് ഔട്ട്സ്റ്റാൻഡിംഗ് റിസർച്ച് അവാർഡ് 2025
07/01/2026 05:28 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
Dr. Santhosh Kumar
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ ഇൻഫർമേഷൻ ടെക്നോളജി വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. സന്തോഷ് കുമാർ എം. ബി.യ്ക്ക് IEEE കേരള സെക്ഷൻ സെൻസർ കൗൺസിൽ ചാപ്റ്റർ നൽകുന്ന ഔട്ട്സ്റ്റാൻഡിംഗ് റിസർച്ച് അവാർഡ് 2025 ലഭിച്ചു.
സെൻസർ സാങ്കേതികവിദ്യകളുടെ മേഖലയിലെ ഗവേഷണ സംഭാവനകളെ അംഗീകരിച്ചാണ് അവാർഡ്. ഈ രംഗത്തെ പുരോഗതിക്ക് സഹായകമായ നിരവധി ഗവേഷണ പ്രബന്ധങ്ങളും പേറ്റന്റുകളും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.
IEEE കേരള സെക്ഷൻ സെൻസർ കൗൺസിൽ ചാപ്റ്റർ ബന്ധപ്പെട്ട സാങ്കേതിക മേഖലകളിൽ ശ്രദ്ധേയമായ ഗവേഷണ സംഭാവനകൾ നടത്തിയവർക്കാണ് പ്രതിവർഷം ഈ അവാർഡ് നൽകുന്നത്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.







