NEWS
കുസാറ്റ് പ്രൊഫസർ ഡോ. പ്രമോദ് ഗോപിനാഥിന് ദേശീയ ശാസ്ത്ര സംഘടനകളിൽ അംഗത്വം.
07/05/2026 03:12 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഇന്റർനാഷണൽ സ്കൂൾ ഓഫ് ഫോട്ടോണിക്സിലെ പ്രൊഫസർ ഡോ. പ്രമോദ് ഗോപിനാഥ്, 2026–2028 കാലയളവിലേക്കുള്ള Plasma Science Society of Indiaയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, 2026–2027 കാലയളവിലേക്കുള്ള Optical Society of Indiaയുടെ എക്സിക്യൂട്ടീവ് കൗൺസിലിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
ഇരു ദേശീയ ശാസ്ത്ര സംഘടനകളിലും തുടർച്ചയായ രണ്ടാം തവണയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത്. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ സിൻഡിക്കേറ്റ് അംഗവും എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ഫാക്കൽറ്റിയുടെ ഡീനുമാണ് പ്രൊഫസർ ഡോ. പ്രമോദ് ഗോപിനാഥ്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










