01:57am 30 April 2026
NEWS
കുസാറ്റ് പ്രൊഫസർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമാഗ്നറ്റിസത്തിന്റെ ഗവണിങ് കൗൺസിലിൽ അംഗമായി നിയമനം.
10/04/2026  02:54 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് പ്രൊഫസർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമാഗ്നറ്റിസത്തിന്റെ ഗവണിങ് കൗൺസിലിൽ അംഗമായി നിയമനം

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്സ് വകുപ്പിന്റെ പ്രൊഫസറും മേധാവിയുമായ ഡോ. സുനിൽ പി എസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമാഗ്നറ്റിസത്തിന്റെ ഗവണിങ് കൗൺസിലിൽ അംഗമായി നിയമിതനായി.

മുംബൈ ആസ്ഥാനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമാഗ്നറ്റിസം, കേന്ദ്ര സർക്കാരിന്റെ സയൻസ് ആൻഡ് ടെക്നോളജി വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ ഗവേഷണ സ്ഥാപനമാണ്. ജിയോമാഗ്നറ്റിസം, അന്തരീക്ഷ ശാസ്ത്രം, അനുബന്ധ ജിയോഫിസിക്കൽ ശാഖകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിലൊന്നാണ് ഇത്.

ഡോ. സുനിലിന്റെ നിയമനം, മറൈൻ ജിയോളജി, ജിയോഫിസിക്സ് മേഖലകളിലെ അദ്ദേഹത്തിന്റെ അക്കാദമിക് സംഭാവനകൾക്കും വൈദഗ്ധ്യത്തിനും ലഭിച്ച അംഗീകാരമായി കണക്കാക്കപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്ക് ഡോ. സുനിൽ പി എസ്, 9869801448 എന്ന നമ്പറിൽ ബന്ധപെടുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img