കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗണിതശാസ്ത്ര വകുപ്പിൽ KIREAP ന്റെ ധനസഹായത്തോടെ നടത്തുന്ന പദ്ധതിയിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. മാത്തമാറ്റിക്കൽ മോഡലിംഗ്, കംപ്യൂട്ടേഷണൽ ആൻഡ് ഡീപ്പ് ലേണിംഗ് എന്നീ രണ്ട് ഗവേഷണ മേഖലയിലാണ് ഒഴിവുകൾ. മാത്തമാറ്റിക്കൽ മോഡലിംഗിനായി ഗണിത ശാസ്ത്രത്തിൽ പിഎച്ച്ഡി യും മാത്തമാറ്റിക്കൽ മോഡൽസ് ഉണ്ടാക്കുവാനുള്ള പരിചയവുമാണ് യോഗ്യത. കംപ്യൂട്ടേഷണൽ ആൻഡ് ഡീപ്പ് ലേണിംഗിനായി കമ്പ്യൂട്ടർ സയൻസ്/ഫിസിക്സിൽ പിഎച്ച്ഡി യും ഡീപ്പ് ലേർണിംഗ്/ന്യൂറോ ലേർണിംഗ്/ കംപ്യൂട്ടേഷണൽ മോഡലിങ്ങിൽ പരിചയവുമാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റയും ഗവേഷണ പരിചയത്തിന്റെ ചെറുകുറിപ്പും deptmath@cusat.ac.in എന്ന വിലാസത്തിലേക്ക് ഫെബ്രുവരി 22ന് മുൻപായി അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 0484-2862461 എന്ന നമ്പറിൽ ബന്ധപെടുക.
Photo Courtesy - Google