01:49am 13 November 2026
NEWS
കുസാറ്റിൽ ത്രിദിന സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു
19/02/2026  05:42 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റിൽ ത്രിദിന സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു
HIGHLIGHTS

സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിന്റെ ഡയറക്ടർ ഡോ. മിനി ശേഖരൻ. എൻ ത്രിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: സംരംഭകത്വവും, നൈപുണ്യ വികസനവും സംബന്ധിച്ച മൂന്ന് ദിവസത്തെ പരിശീലന പരിപാടി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ  (കുസാറ്റ്) ലേക്ക്‌സൈഡ് ക്യാമ്പസിൽ സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിന്റെ ഡയറക്ടർ ഡോ. മിനി ശേഖരൻ. എൻ ഉദ്ഘാടനം ചെയ്തു. നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റിന്റെ (National Bank for Agriculture and Rural Development – നബാർഡ്) സാമ്പത്തിക സഹായത്തോടെ സ്ഥാപിതമായ സെൻറർ ഓഫ് എക്സലൻസ് ഫോർ ഫുഡ് ഇന്നൊവേഷൻസ് ആൻഡ് സ്റ്റാർട്ടപ്പ് ഹബ്സ് (CE-FISH) ആണ് പരിപാടി സംഘടിപ്പിക്കുന്നത്. Jan Shikshan Sansthan-നൊപ്പം സഹകരിച്ചാണ് പരിപാടി നടത്തുന്നത്.

സി-ഫിഷ് ഡയറക്ടർ ഡോ. ജിൻസൺ ജോസഫ് സ്വാഗതം ആശംസിച്ചു. ഭക്ഷ്യ മേഖലയും അനുബന്ധ മേഖലകളും ഉൾപ്പെടെ സംരംഭകത്വം മുഖേന തൊഴിൽ സാധ്യതകൾ വികസിപ്പിക്കുന്നതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

നബാർഡ് ജില്ലാ വികസന മാനേജർ അജീഷ് ബാലു, ജനശിക്ഷൺ സൻസ്ഥാൻ ഡയറക്ടർ ആന്റണി കെ.ഡി., പ്രോഗ്രാം ഓഫീസർ സന്ധ്യ ആർ. പണിക്കർ എന്നിവർ സംസാരിച്ചു.

മൂന്ന് ദിവസങ്ങളിലായി വിവിധ സാങ്കേതിക സെഷനുകൾ സംഘടിപ്പിക്കുന്നുണ്ട്. സംരംഭകത്വ വികസനം, നൈപുണ്യ വികസനം, വിവിധ തൊഴിൽ സാധ്യതകൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് അവതരിപ്പിക്കുന്നത്. പരിപാടി 2026 ഫെബ്രുവരി 21ന് സമാപിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img