02:57pm 19 November 2026
NEWS
കുസാറ്റ് INFLIBNET സംവിധാനങ്ങളും നിർമിതബുദ്ധിയുടെ ഉപയോഗവും സംബന്ധിച്ച് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു
18/11/2026  06:04 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് INFLIBNET സംവിധാനങ്ങളും നിർമിതബുദ്ധിയുടെ ഉപയോഗവും സംബന്ധിച്ച് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു
HIGHLIGHTS

സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. എം. ജുനൈദ് ബുഷിരി ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുന്നു

കൊച്ചി: ദേശീയ ലൈബ്രറി വാരാഘോഷത്തോടനുബന്ധിച്ച് ഉന്നത വിദ്യാഭ്യാസ ഗവേഷണ രംഗത്തെ INFLIBNET സംഭാവനയും നിർമ്മിത ബുദ്ധിയുടെ ഉപയോഗവും എന്ന വിഷയത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ലൈബ്രറി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. 

സർവകലാശാല വൈസ് ചാൻസലർ പ്രൊഫസർ (ഡോ.) എം. ജുനൈദ് ബുഷിരി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ യു. ജി. സി INFLIBNET ലെ സീനിയർ സയന്റിസ്റ്റ് ശ്രീ മനോജ്‌ കുമാർ കെ, പ്രൊഫസർ (ഡോ.) സന്തോഷ്‌കുമാർ ജി തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. രജിസ്ട്രാർ ഡോ. ഹരിഗോവിന്ദ് പി സി, സർവകലാശാല ലൈബ്രറിയൻ ഡോ. ഷീജ എൻ കെ, ഡെപ്യൂട്ടി ലൈബ്രറിയൻ  ഡോ. വീരാൻകുട്ടി സി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img