
കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്യുന്നു. സൺറൈസ് ഹോസ്പിറ്റൽ എംഡി ആയ പർവീൺ ഹഫീസ്, കുസാറ്റ് രജിസ്ട്രാർ ഡോ. അരുൺ എ. യു എന്നിവർ സമീപം.
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) വിമൻസ് വെൽഫെയർ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീ ശാക്തീകരണത്തിന്റെ പതാകയുമേന്തി വനിതകളുടെ മിനി മാരത്തോൺ സംഘടിപ്പിച്ചു.
കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. സൺറൈസ് ഹോസ്പിറ്റൽ എംഡി പർവീൺ ഹഫീസ്, കുസാറ്റ് രജിസ്ട്രാർ ഡോ. അരുൺ എ. യു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സർവകലാശാലയുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് മുൻവശത്ത് നിന്ന് ആരംഭിച്ച് ക്യാമ്പസിനകത്ത് കൂടി 5 കിലോമീറ്റർ ഓടി അമിനിറ്റി സെൻ്ററിനു മുന്നിലാണ് അവസാനിച്ചത്. ഈ മാരത്തോണിൽ സർവകലാശാലയിലെ അധ്യാപക അനധ്യാപക ജീവനക്കാരും ഗവേഷണ വിദ്യാർത്ഥികളും അടങ്ങിയ നൂറിലധികം വനിതകൾ പങ്കെടുത്തു. ആസ്റ്റർ മെഡിസിറ്റി മെഡിക്കൽ പാർട്നർ ആയും, ഒട്ടനവധി സ്ഥാപനങ്ങളുടെ സഹകരണത്തോടെയും ആണ് മിനി മാരത്തോൻ സംഘടിപ്പിച്ചത്.
Photo Courtesy - Google








