01:54pm 12 November 2026
NEWS
കുസാറ്റ് എൻ.എസ്.എസ് ഒരാഴ്ച്ച നീണ്ടു നിന്ന പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ചു
03/01/2026  06:24 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് എൻ.എസ്.എസ് ഒരാഴ്ച്ച നീണ്ടു നിന്ന പ്രതെയ്ക ക്യാമ്പുകൾ സംഘടിപ്പിച്ചു
HIGHLIGHTS

കുസാറ്റ് എൻ.എസ്.എസ് വിദ്യാർത്ഥി വോളന്റീയർമാർക്കൊപ്പം കുസാറ്റ് രജിസ്ട്രാർ ഡോ. അരുൺ എ യു

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ  (കുസാറ്റ്) നാഷണൽ സർവീസ് സ്‌കീം (NSS) ക്രിസ്മസ് അവധിക്കാലത്ത്  മൂന്ന് കേന്ദ്രങ്ങളിലായി 7 ദിവസത്തെ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ചു. സർവകലാശാലയിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥി വോളണ്ടിയർമാർ ക്യാമ്പുകളിൽ പങ്കെടുത്തു. കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ജൂനൈദ് ബുഷിരി NSS ക്യാമ്പുകൾ ഉദ്ഘാടനം ചെയ്തു. രാഷ്ട്ര നിർമ്മാണത്തിലും സമൂഹ സേവനത്തിലും യുവജനങ്ങളുടെ പങ്ക് ഏറെ പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹം പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. രജിസ്ട്രാർ ഡോ. അരുണ്‍ എ. യു. വോളണ്ടിയർമാർക്കും സംഘാടകർക്കും ആശംസകൾ അറിയിച്ചു.

എച്ച്‌എംടി ഗവ. എൽ.പി. സ്കൂൾ, കളമശ്ശേരി ഗവ. പോളിടെക്നിക്, പുളിങ്കുന്ന് ഗവ. എൽ.പി. സ്കൂൾ എന്നീ കേന്ദ്രങ്ങളിലായിരുന്നു ക്യാമ്പുകൾ സംഘടിപ്പിച്ചത്. 250-ലധികം NSS വോളണ്ടിയർമാർ ക്യാമ്പുകളിൽ സജീവ പങ്കാളികളായി. സമൂഹ വികസനം, സാമൂഹിക ബോധവൽക്കരണം, വ്യക്തിത്വ വികസനം എന്നിവയാണ് ക്യാമ്പുകളിലൂടെ ലക്ഷ്യ മിടുന്നത്.

ക്യാമ്പുകളുടെ ഭാഗമായി സമൂഹ സർവേകൾ, സ്കൂൾ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ, ഇടപ്പള്ളി റെയിൽവേ സ്റ്റേഷൻ, കളമശ്ശേരി പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെയും സമീപത്തെ പൊതുസ്ഥാപനങ്ങളിലെയും (ആശുപത്രികൾ ഉൾപ്പെടെ) ശുചീകരണ പ്രവർത്തനങ്ങളും നടന്നു. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിലും കളമശ്ശേരി പൊലീസ് സ്റ്റേഷനിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഇടപ്പള്ളിയിലെ അമൃത ആശുപത്രിയുമായി സഹകരിച്ച് പ്രദേശവാസികൾക്കായി ഒരു മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഇതിലൂടെ അടിസ്ഥാന ആരോഗ്യ പരിശോധനകളും മെഡിക്കൽ സഹായങ്ങളും ലഭ്യമാക്കി.

ഇതുകൂടാതെ വ്യക്തിത്വ വികസനവും മാനസികാരോഗ്യ ബോധവൽക്കരണ ക്ലാസ്സുകളും, ഫയർ ആൻഡ് റെസ്ക്യൂ പരിശീലനം, മാർഷ്യൽ ആർട്സ് പരിശീലനം, യോഗ സെഷനുകൾ, വിവിധ സാംസ്കാരിക പരിപാടികൾ എന്നിവയും ക്യാമ്പുകളുടെ ഭാഗമായി സംഘടിപ്പിച്ചു. വോളണ്ടിയർമാരുടെയും പ്രാദേശിക സമൂഹത്തിന്റെയും സമഗ്ര വികസനമാണ് ഈ പരിപാടികളിലൂടെ ലക്ഷ്യമിടുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img