
കുസാറ്റ് മോഡൽ യുണൈറ്റഡ് നേഷൻസ് അഞ്ചാമത് എഡിഷൻ ലോഗോ ഫിഷറീസ് സാമൂഹ്യ നീതി വകുപ്പ് മന്ത്രി അബ്ദുൽ ഗഫൂർ പ്രകാശനം ചെയ്യുന്നു. യുണൈറ്റഡ് നേഷൻസ് ഡയറക്റ്റർ ജനറൽ ഗംഗ പ്രമോദ്, ഗൗതം എസ് നായർ, സർവകലാശാല രജിസ്ട്രാർ ഡോ. ഹരിഗോവിന്ദ് പി.സി , യൂത്ത് വെൽഫെയർ ഡയറക്റ്റർ ഡോ. പി. കെ ബേബി, യുഗ വിന്റസ് ഗാലക്സ, കാർത്തിക് ഗണേഷ് എന്നിവർ സമീപം.
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) യൂത്ത് വെൽഫെയർ വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിന്റെ സഹകരണത്തോടെ 2027 ജനുവരി 22 മുതൽ 24 വരെ നടക്കുന്ന കുസാറ്റ് മോഡൽ യുണൈറ്റഡ് നേഷൻസ് ലോഗോ ഫിഷറീസ് സാമൂഹ്യ നീതി വകുപ്പ് മന്ത്രി അബ്ദുൽ ഗഫൂർ പ്രകാശനം ചെയ്തു. സർവ്വകലാശാല രജിസ്ട്രാർ ഡോ. ഹരിഗോവിന്ദ് പി. സി, യൂത്ത് വെൽഫെയർ ഡയറക്റ്റർ ഡോ. പി. കെ ബേബി, മോഡൽ യുണൈറ്റഡ് നേഷൻസ് ഡയറക്റ്റർ ജനറൽ ഗംഗ പ്രമോദ് എന്നിവർ പങ്കെടുത്തു. 3 ലക്ഷം രൂപ പ്രൈസ് മണി നൽകുന്ന കുസാറ്റ് മോഡൽ യുണൈറ്റഡ് നേഷൻസ് അഞ്ചാമത് എഡിഷൻ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ മോഡൽ യുണൈറ്റഡ് നേഷൻസ് ആണ്. യുണൈറ്റഡ് നേഷൻസ് വുമൺ, യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം (UNODC), ഓൾ ഇന്ത്യ പൊളിറ്റിക്കൽ പാർട്ടീസ് മീറ്റ് (AIPPM), യുണൈറ്റഡ് നേഷൻസ് ഹൈ കമ്മിഷണർ ഫോർ റെഫ്യൂജീസ് (UNHCR), യുണൈറ്റഡ് നേഷൻസ് ഫ്ലാഗ്ഷിപ് ടെക്നോളജി കമ്മിറ്റി, അന്തരാരാഷ്ട്ര നിരായുധീകരണ - സുരക്ഷാ കമ്മിറ്റി (DISEC), അന്തരാരാഷ്ട്രആൻഡ് അന്തരാരാഷ്ട്ര ഫോട്ടോജേർണലിസം എന്നിങ്ങനെ എട്ടു കമ്മറ്റികളിലായി 2027 ജനുവരി 22 മുതൽ 24 വരെ കുസാറ്റ് മോഡൽ യുണൈറ്റഡ് നേഷൻസ് നടക്കും. എറണാകുളം ജില്ലാ കളക്ടർ പ്രിയങ്ക ജി., സർവകലാശാല വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി എന്നിവർ രക്ഷാധികാരികളായ ഓർഗനൈസിംഗ് കമ്മറ്റി കുസാറ്റ് മോഡൽ യുണൈറ്റഡ് നേഷൻസ് അഞ്ചാമത് എഡിഷന് നേതൃത്വം നൽകും.
Photo Courtesy - Google









