10:46am 13 November 2026
NEWS
ദേശീയ സമുദ്രഗവേഷണ സഹകരണം ശക്തിപ്പെടുത്താൻ കുസാറ്റ് ഭൂമിശാസ്ത്ര മന്ത്രാലയം ധാരണാപത്രം കൈമാറി
01/12/2025  06:27 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ദേശീയ സമുദ്രഗവേഷണ സഹകരണം ശക്തിപ്പെടുത്താൻ കുസാറ്റ് ഭൂമിശാസ്ത്ര മന്ത്രാലയം ധാരണാപത്രം കൈമാറി
HIGHLIGHTS

CMLRE ഡയറക്ടർ ഡോ. മഹേഷ് കുമാർ കുസാറ്റ് രജിസ്ട്രാർ ഡോ. അരുൺ എ യു ധാരണാപത്രം കൈമാറുന്നു. കുസാറ്റ് സിൻഡിക്കേറ്റ് അംഗങ്ങളും, പ്രതിനിധികളും MoES-ന്റെ ശാസ്ത്രജ്ഞരും മറ്റ് പ്രതിനിധികളും സമീപം.

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും (കുസാറ്റ്) കേന്ദ്ര സർക്കാരിന്റെ ഭൂമിശാസ്ത്ര മന്ത്രാലയവും (MoES) ചേർന്ന് സമുദ്ര–ഭൂമി ശാസ്ത്ര മേഖലകളിലെ സംയുക്ത ഗവേഷണം, അക്കാദമിക് സഹകരണം, ശേഷി വർധന എന്നിവ ശക്തിപ്പെടുത്തുന്നതിനായി ധാരണാപത്രം കൈമാറി. സെന്റർ ഫോർ മറൈൻ ലിവിങ് റിസോഴ്‌സസ് ആൻഡ് എക്കോളജിയുടെ (CMLRE) ഡയറക്ടറായ ഡോ. മഹേഷ് കുമാർ, കുസാറ്റ് രജിസ്ട്രാർ ഡോ. അരുൺ എ യു എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

ഈ കരാറിന്റെ ഭാഗമായി, കുസാറ്റ് ഭൂമിശാസ്ത്ര മന്ത്രാലയത്തിനു കീഴിലുളള അഞ്ചു പ്രമുഖ ഗവേഷണ സ്ഥാപനങ്ങളായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഷ്യൻ ടെക്നോളജി (NIOT), ചെന്നൈ; INCOIS, ഹൈദരാബാദ്; NCPOR, ഗോവ; IITM, പൂനെ; CMLRE, കൊച്ചി എന്നിവയുമായി സഹകരിക്കും.

ഗവേഷക വിദ്യാർത്ഥികളുടെ സംയുക്ത മാർഗനിർദേശം, ഇന്റേൺഷിപ്പുകൾ, ദേശീയ ഗവേഷണ സൗകര്യങ്ങളുടെ ഉപയോഗം, ഗവേഷണ കപ്പൽയാത്രകൾ, പോളാർ എക്‌സ്പെഡിഷനുകൾ, സമുദ്രനിരീക്ഷണ മിഷനുകൾ എന്നിവയിൽ പങ്കെടുക്കൽ എന്നിവ ഈ കരാറിലൂടെ സാധ്യമാകും.

MoES ശാസ്ത്രജ്ഞൻ ഡോ. നോബി ഇ പി, MoES ന്റെ മറ്റ് പ്രതിനിധികളും, കുസാറ്റ് സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. പി കെ ബേബി, ഡോ. സന്തോഷ്‌കുമാർ ജി, സ്കൂൾ ഓഫ് മറൈൻ സയൻസസ് ഡയറക്ടർ ഡോ. സതീശൻ കെ, അസിസ്റ്റന്റ് പ്രൊഫസർ ഡോ. സ്വപ്ന പി ആന്റണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ദേശീയ സമുദ്രഗവേഷണ ശേഷി വർധിപ്പിക്കുന്നതിൽ ഈ സഹകരണം നിർണായക പങ്കുവഹിക്കുകയും കുസാറ്റിനെ രാജ്യത്തെ മുന്നണി സമുദ്രഗവേഷണ കേന്ദ്രമായി ഉയർത്തുകയും ചെയ്യും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img