10:22am 11 November 2026
NEWS
കുസാറ്റ് എം.ജി.യു ഗവേഷകർക്ക് ഇന്ത്യൻ പേറ്റന്റ് ലഭിച്ചു
20/09/2025  05:36 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ്  എം.ജി.യു ഗവേഷകർക്ക് ഇന്ത്യൻ പേറ്റന്റ് ലഭിച്ചു
HIGHLIGHTS

1.K Sreekanth

2.Dr. K K MOHAMMED HASHIM

3.Dr. E K Radhakrishnan

4.Dr. Manoj E

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും (കുസാറ്റ്) മഹാത്മാഗാന്ധി സർവകലാശാലയും (എംജി സർവകലാശാല) ചേർന്ന ഗവേഷകസംഘം, സാധാരണ മരുന്നായ ആംഫോടെറിസിൻ ബി-യേക്കാൾ നിരവധി മടങ്ങ് ഫലപ്രദമായ പുതിയ മരുന്ന് വികസിപ്പിച്ചു.
പുതിയ മെറ്റൽ കോംപ്ലക്‌സ് ലബോറട്ടറിയിൽ കാൻഡിഡ ആൽബികൻസ് ഫംഗസിനെതിരെ 622 മടങ്ങും അസ്പർജില്ലസ് ഫ്ലാവസ് ഫംഗസിനെതിരെ 76 മടങ്ങും കൂടുതൽ ഇൻ വിറ്റ്രോ പ്രവർത്തനക്ഷമത തെളിയിക്കുകയും ആംഫോടെറിസിൻ ബി-യെ മറികടക്കുന്ന ഫലപ്രാപ്തി തെളിയിക്കുകയും ചെയ്തു. കാൻഡിഡ ട്രോപിക്കാലിസ് നെതിരെയും മികച്ച ഫലങ്ങൾ കണ്ടെത്തി.
കോപ്പർ കോംപ്ലക്‌സുകളുടെ പരമ്പരയിൽ നിന്നു കണ്ടെത്തിയ ഈ സംയുക്തം, പുതിയ ആന്റിഫംഗൽ ചികിത്സയ്ക്കുള്ള പ്രതീക്ഷാജനകമായ ലീഡ് കാൻഡിഡേറ്റ് ആയി ഉയർന്നിട്ടുണ്ട്.കുസാറ്റ് അപ്ലൈഡ് കെമിസ്ട്രി വിഭാഗത്തിലെ ഡോ. മനോജ് ഇ., ഡോ. കെ.കെ. മുഹമ്മദ് ഹാഷിം, എം.ജി. സർവകലാശാല സ്കൂൾ ഓഫ് ബയോസയൻസസിലെ ഡോ. ഇ.കെ. രാധാകൃഷ്ണൻ, കെ. ശ്രീകാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷണ പ്രവർത്തനത്തിന് ഇന്ത്യൻ പേറ്റന്റ് ലഭിച്ചത്. പുതിയ മരുന്നായി വികസിപ്പിക്കുന്നതിനുള്ള തുടര്‍ പഠനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img