08:08am 13 November 2026
NEWS
കുസാറ്റ് രാജ്യത്തിന്റെ ശാസ്ത്ര സാങ്കേതിക പുരോഗതിക്ക് ആത്മവിശ്വാസം പകരുന്ന സര്‍വകലാശാല മന്ത്രി. ആര്‍. ബിന്ദു
27/10/2025  05:56 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് രാജ്യത്തിന്റെ ശാസ്ത്ര സാങ്കേതിക പുരോഗതിക്ക് ആത്മവിശ്വാസം പകരുന്ന സര്‍വകലാശാല മന്ത്രി. ആര്‍. ബിന്ദു
HIGHLIGHTS

കുസാറ്റ് മെറിറ്റ് ഡേ 2025 ഉദ്ഘാടന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു സംസാരിക്കുന്നു.

കൊച്ചി: "ശാസ്ത്ര സാങ്കേതിക മേഖലകളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ട് ആ മേഖലയിലെ ഗവേഷണാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി രൂപീകൃതമായ സര്‍വകലാശാല എന്ന നിലയില്‍ കുസാറ്റിനുള്ള സവിശേഷത ഈ പുതിയ കാലവും, ലോകവും ആവശ്യപ്പെടുന്ന കാര്യങ്ങളില്‍ നമുക്ക് ആത്മവിശ്വാസത്തോടെ തലയുയര്‍ത്തി പിടിച്ചുനില്‍ക്കാനുള്ള പിന്‍ബലം കുസാറ്റ് നല്‍കുന്നുണ്ട്," എന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രിയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) പ്രോചാൻസലറുമായ ഡോ. ആർ ബിന്ദു പറഞ്ഞു. കുസാറ്റ് മെറിറ്റ് ഡേ 2025 ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ക്യാമ്പസ് മതില്‍ക്കെട്ടിന് പുറത്തുള്ള സമൂഹത്തെ കൂടി ചേര്‍ത്ത് പിടിച്ചുകൊണ്ട് ലോകത്തിനും സമൂഹത്തിനും ഉപകാരപ്രദമായ ഒട്ടേറെ ഗവേഷണാത്മകമായ കണ്ടുപിടുത്തങ്ങള്‍ ഈ ക്യാമ്പസില്‍ നിന്നും ഉണ്ടാകുന്നുണ്ടെന്നും മന്ത്രി കൂട്ടിചേർത്തു.

ചടങ്ങിൽ കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി അധ്യക്ഷത വഹിച്ചു. കുസാറ്റ് സിൻഡിക്കേറ്റ് അംഗവും യുവജനക്ഷേമ വകുപ്പ് ഡയറക്ടറുമായ ഡോ. പി, കെ ബേബി, രജിസ്ട്രാർ ഡോ. അരുൺ എ യു, IQAC ഡയറക്ടർ ഡോ. സാം തോമസ്, കൺട്രോളർ ഓഫ് എക്‌സാമിനേഷൻസ് ഡോ. എൻ മനോജ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

മറൈൻ ബയോളജി, മൈക്രോബയോളജി & ബയോകെമിസ്ട്രി വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. സ്വപ്ന പി. ആന്റണി, അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റഡാർ റിസർച്ച് ശാസ്ത്രജ്ഞൻ ഡോ. മനോജ് എം.ജി, ഇന്റർനാഷണൽ സ്കൂൾ ഓഫ് ഫോട്ടോണിക്സിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. പ്രവീൺ സി.എസ് എന്നിവർക്കാണ് 2024-ലെ Distinguished Young Faculty Award ലഭിച്ചത്.

ഇന്റർനാഷണൽ സ്കൂൾ ഓഫ് ഫോട്ടോണിക്സിലെ ഡോ. ശിൽപ എസ്, കെമിസ്ട്രി വകുപ്പിലെ മുഹമ്മദ് ഹാഷിം കെ.കെ, സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ മുകുൽ ദേവ് സുറീറ മറൈൻ ബയോളജി, മൈക്രോബയോളജി & ബയോകെമിസ്ട്രി വകുപ്പിലെ ഹരി പ്രവേദ് പി എന്നിവർക്കാണ് 2024-ലെ Distinguished Researcher Award ലഭിച്ചത്.

ചടങ്ങിൽ വിവിധ വകുപ്പുകളിൽ അക്കാദമിക മികവിലൂടെ ശ്രദ്ധേയരായ 27 വിദ്യാർത്ഥികൾക്ക് സർവകലാശാല എൻഡൗമെന്റ് അവാർഡുകൾ നൽകി. കൂടാതെ 2024–25 വർഷത്തിൽ ദേശീയ-അന്തർദേശീയ തലത്തിൽ കലാകായിക മത്സരങ്ങളിൽ മികവ് തെളിയിച്ച 28 വിദ്യാർത്ഥികളേയും ചടങ്ങിൽ അനുമോദിച്ചു.

സർവകലാശാലയിലെ അധ്യാപകരുടെയും ഗവേഷക വിദ്യാർത്ഥികളുടെയും അധ്യാപനം, ഗവേഷണം, പാഠ്യേതര മേഖലകൾ എന്നിവയിലുണ്ടായ മികവിനെയും നേട്ടങ്ങളെയും അംഗീകരിക്കരിക്കുന്നതിനാണ് എല്ലാ വർഷവും മെറിറ്റ് ഡേ സംഘടിപ്പിക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img