02:18pm 10 November 2026
NEWS
കുസാറ്റ് ഇൻസ്ട്രുമെന്റേഷൻ വകുപ്പിന് എ.ഐ.സി.ടി.ഇയുടെ ₹23.88 ലക്ഷം ഗവേഷണ ഗ്രാന്റ്
09/07/2026  06:10 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് ഇൻസ്ട്രുമെന്റേഷൻ വകുപ്പിന് എ.ഐ.സി.ടി.ഇയുടെ ₹23.88 ലക്ഷം ഗവേഷണ ഗ്രാന്റ്
HIGHLIGHTS

1.Dr. Pankaj Sagar

2.Dr. Reju V G

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ (കുസാറ്റ്) ഇൻസ്ട്രുമെന്റേഷൻ വകുപ്പിന് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെ (AICTE) 23.88 ലക്ഷം രൂപയുടെ റിസർച്ച് ഗ്രാന്റ് ലഭിച്ചു. എ.ഐ.സി.ടി.ഇ-യുടെ റിസർച്ച് പ്രൊമോഷൻ സ്കീം (ലാബ് ടു മാർക്കറ്റ്) പ്രകാരമാണ് ഈ ധനസഹായം അനുവദിച്ചിരിക്കുന്നത്.

ബഹിരാകാശ-പ്രതിരോധ മേഖലകളിൽ ഏറെ ഉപയോഗപ്രദമാകുന്ന പ്രൊഡക്റ്റൈസേഷൻ ഓഫ് ആൻ ഇൻഡിജിനസ് എൽ.എൻ.2-ബേസ്ഡ് ക്രയോ-അഡ്സോർപ്ഷൻ വാക്വം പമ്പ് ഫോർ അൾട്രാ-ഹൈ വാക്വം ആപ്ലിക്കേഷൻസ് എന്ന പ്രോജക്റ്റിനാണ് ഈ തുക ലഭിച്ചത്.

ഇൻസ്ട്രുമെന്റേഷൻ വകുപ്പിലെ ഡോ. പങ്കജ് സാഗർ (പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ), ഡോ. റെജു വി. ജി (കോ-പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ) എന്നിവരാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ക്രയോജനിക് സെൻസർ സാങ്കേതികവിദ്യയിൽ പേറ്റന്റ് നേടിയിട്ടുള്ള  ഡോ. പങ്കജ് സാഗർ നിലവിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സെർബ്, ആണവോർജ്ജ വകുപ്പിന്റെ ബി.ആർ.എൻ.എസ്, കൂടാതെ കേരള സ്റ്റാർട്ടപ്പ് മിഷൻ, എന്നിവ ധനസഹായം നൽകുന്ന പ്രധാന പ്രോജക്റ്റുകളുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img