05:16am 25 May 2026
NEWS
യു.എസ്. ഐ.വി.എൽ.പി തെരഞ്ഞെടുപ്പിലൂടെ ആഗോള ശ്രദ്ധയിൽ കുസാറ്റ്
23/05/2026  04:40 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
യു.എസ്. ഐ.വി.എൽ.പി തെരഞ്ഞെടുപ്പിലൂടെ ആഗോള ശ്രദ്ധയിൽ കുസാറ്റ്
HIGHLIGHTS

Dr. Hareesh N Ramanathan

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) ഇന്റർനാഷണൽ റിലേഷൻസ് ഡയറക്ടർ ഡോ. ഹരീഷ് എൻ. രാമനാഥൻ യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പ്രശസ്തമായ ഇന്റർനാഷണൽ വിസിറ്റർ ലീഡർഷിപ്പ് പ്രോഗ്രാമിലേക്ക് (IVLP) തെരഞ്ഞെടുക്കപ്പെട്ടു.

“യു.എസ്.-ഇന്ത്യ സഹകരണം ഉന്നതവിദ്യാഭ്യാസ മേഖലയിൽ” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പരിപാടിക്കായി ഇന്ത്യയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആറു പേരിൽ ഒരാളാണ് ഡോ. ഹരീഷ് എൻ. രാമനാഥൻ. 2026 സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 17 വരെ അമേരിക്കയിൽ പരിപാടി നടക്കും.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളെയും പ്രൊഫഷണലുകളെയും അമേരിക്കയിലെ സ്ഥാപനങ്ങളുമായും നയരൂപകരുമായും വിദഗ്ധരുമായും ബന്ധിപ്പിക്കുന്ന യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പ്രധാന പ്രൊഫഷണൽ എക്സ്ചേഞ്ച് പദ്ധതിയാണ് ഇന്റർനാഷണൽ വിസിറ്റർ ലീഡർഷിപ്പ് പ്രോഗ്രാം (IVLP).

ആഗോള തലത്തിൽ അക്കാദമിക് സഹകരണവും അന്താരാഷ്ട്ര ഇടപെടലുകളും ശക്തിപ്പെടുത്തുന്നതിലുള്ള കുസാറ്റിന്റെ ശ്രമങ്ങൾക്കുള്ള അംഗീകാരമായാണ് ഈ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. പ്രമുഖ സർവകലാശാലകളുമായും ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുമായുള്ള ആശയവിനിമയങ്ങളിലൂടെ അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ രംഗത്തെ പുതിയ പ്രവണതകളും പ്രവർത്തനരീതികളും മനസ്സിലാക്കാനുള്ള അവസരം പരിപാടി നൽകും.

അക്കാദമിക് സഹകരണം, ഗവേഷണ പങ്കാളിത്തം, വിജ്ഞാന വിനിമയം എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സർവകലാശാലയുടെ ആഗോള ഇടപെടലുകൾ വികസിപ്പിക്കുന്നതിനും ഈ പങ്കാളിത്തം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റാണ് പരിപാടിയുടെ മുഴുവൻ ചെലവും വഹിക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img