02:18pm 09 November 2026
NEWS
കുസാറ്റിന് പുതിയ ഫാക്കൽറ്റി ഡീനുകൾ


14/05/2025  07:25 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റിന് പുതിയ ഫാക്കൽറ്റി ഡീനുകൾ
HIGHLIGHTS

1 കുസാറ്റ് സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗ് പ്രൊഫസർ ഡോ. സെന്തിൽ പ്രകാശ് എം.എൻ. എഞ്ചിനീയറിംഗ് ഫാക്കൽറ്റി ഡീൻ

2 സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗ് പ്രൊഫസർ ഡോ. ജോബ് തോമസ് പരിസ്ഥിതിപഠന ഫാക്കൽറ്റിയുടെ ഡീൻ

3 റിട്ടയേർഡ് പ്രൊഫസർ ഡോ. ശ്രീജിത്ത് പി.എസ്. ടെക്‌നോളജി ഡീൻ

4 കാലിക്കറ്റ് സർവകലാശാലയിലെ ഹിന്ദി വിഭാഗം പ്രൊഫസർ ഡോ. പ്രമോദ് കൊവ്വപ്രത്ത് ഹ്യൂമാനിറ്റിസ് ഡീൻ

5 കുസാറ്റിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് പ്രൊഫസർ ഡോ. വാണി കേസരി എ നിയമ ഫാക്കൽറ്റിയുടെ ഡീൻ

6 സ്കൂൾ ഓഫ് എൻവയോൺമെന്റൽ സ്റ്റഡീസ് പ്രൊഫസർ ഡോ. വി. ശിവാനന്ദൻ ആചാരി സയൻസ് ഡീൻ

7 സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് പ്രൊഫസർ ഡോ. ഡി. മാവൂത്ത് സോഷ്യൽ സയൻസസ് ഡീൻ

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ നിലവിലെ ഡീൻമാരുടെ കാലാവധി 2025 മെയ്, ജൂൺ മാസങ്ങളിൽ അവസാനിക്കുന്ന പശ്ചാത്തലത്തിൽ പുതിയ ഫാക്കൽറ്റി ഡീൻമാരെ വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി നാമനിർദേശം ചെയ്തു. കുസാറ്റ് സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗ് പ്രൊഫസർ ഡോ. സെന്തിൽ പ്രകാശ് എം.എൻ. എഞ്ചിനീയറിംഗ് ഫാക്കൽറ്റി ഡീൻ ആയും, സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗ് പ്രൊഫസർ ഡോ. ജോബ് തോമസ് പരിസ്ഥിതിപഠന ഫാക്കൽറ്റിയുടെ ഡീൻ ആയും, റിട്ടയേർഡ് പ്രൊഫസർ ഡോ. ശ്രീജിത്ത് പി.എസ്. ടെക്‌നോളജി ഡീൻ ആയും മെയ് 14 മുതൽ ചുമതലയേറ്റു.    

കാലിക്കറ്റ് സർവകലാശാലയിലെ ഹിന്ദി വിഭാഗം പ്രൊഫസർ ഡോ. പ്രമോദ് കൊവ്വപ്രത്ത് ഹ്യൂമാനിറ്റിസ് ഡീൻ ആയും, കുസാറ്റിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് പ്രൊഫസർ ഡോ. വാണി കേസരി എ നിയമ ഫാക്കൽറ്റിയുടെ ഡീൻ ആയും, സ്കൂൾ ഓഫ് എൻവയോൺമെന്റൽ സ്റ്റഡീസ് പ്രൊഫസർ ഡോ. വി. ശിവാനന്ദൻ ആചാരി സയൻസ് ഡീൻ ആയും, സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് പ്രൊഫസർ ഡോ. ഡി. മാവൂത്ത് സോഷ്യൽ സയൻസസ് ഡീൻ ആയും ജൂൺ 8 മുതൽ ചുമതലയേൽക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img