
1 കുസാറ്റ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് പ്രൊഫസർ ഡോ. സെന്തിൽ പ്രകാശ് എം.എൻ. എഞ്ചിനീയറിംഗ് ഫാക്കൽറ്റി ഡീൻ
2 സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് പ്രൊഫസർ ഡോ. ജോബ് തോമസ് പരിസ്ഥിതിപഠന ഫാക്കൽറ്റിയുടെ ഡീൻ
3 റിട്ടയേർഡ് പ്രൊഫസർ ഡോ. ശ്രീജിത്ത് പി.എസ്. ടെക്നോളജി ഡീൻ
4 കാലിക്കറ്റ് സർവകലാശാലയിലെ ഹിന്ദി വിഭാഗം പ്രൊഫസർ ഡോ. പ്രമോദ് കൊവ്വപ്രത്ത് ഹ്യൂമാനിറ്റിസ് ഡീൻ
5 കുസാറ്റിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് പ്രൊഫസർ ഡോ. വാണി കേസരി എ നിയമ ഫാക്കൽറ്റിയുടെ ഡീൻ
6 സ്കൂൾ ഓഫ് എൻവയോൺമെന്റൽ സ്റ്റഡീസ് പ്രൊഫസർ ഡോ. വി. ശിവാനന്ദൻ ആചാരി സയൻസ് ഡീൻ
7 സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് പ്രൊഫസർ ഡോ. ഡി. മാവൂത്ത് സോഷ്യൽ സയൻസസ് ഡീൻ
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ നിലവിലെ ഡീൻമാരുടെ കാലാവധി 2025 മെയ്, ജൂൺ മാസങ്ങളിൽ അവസാനിക്കുന്ന പശ്ചാത്തലത്തിൽ പുതിയ ഫാക്കൽറ്റി ഡീൻമാരെ വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി നാമനിർദേശം ചെയ്തു. കുസാറ്റ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് പ്രൊഫസർ ഡോ. സെന്തിൽ പ്രകാശ് എം.എൻ. എഞ്ചിനീയറിംഗ് ഫാക്കൽറ്റി ഡീൻ ആയും, സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് പ്രൊഫസർ ഡോ. ജോബ് തോമസ് പരിസ്ഥിതിപഠന ഫാക്കൽറ്റിയുടെ ഡീൻ ആയും, റിട്ടയേർഡ് പ്രൊഫസർ ഡോ. ശ്രീജിത്ത് പി.എസ്. ടെക്നോളജി ഡീൻ ആയും മെയ് 14 മുതൽ ചുമതലയേറ്റു.
കാലിക്കറ്റ് സർവകലാശാലയിലെ ഹിന്ദി വിഭാഗം പ്രൊഫസർ ഡോ. പ്രമോദ് കൊവ്വപ്രത്ത് ഹ്യൂമാനിറ്റിസ് ഡീൻ ആയും, കുസാറ്റിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് പ്രൊഫസർ ഡോ. വാണി കേസരി എ നിയമ ഫാക്കൽറ്റിയുടെ ഡീൻ ആയും, സ്കൂൾ ഓഫ് എൻവയോൺമെന്റൽ സ്റ്റഡീസ് പ്രൊഫസർ ഡോ. വി. ശിവാനന്ദൻ ആചാരി സയൻസ് ഡീൻ ആയും, സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് പ്രൊഫസർ ഡോ. ഡി. മാവൂത്ത് സോഷ്യൽ സയൻസസ് ഡീൻ ആയും ജൂൺ 8 മുതൽ ചുമതലയേൽക്കും.










