11:23am 03 February 2026
NEWS
കുസാറ്റ് ഇലക്ട്രോണിക്സ് വിഭാഗം സുവർണ ജൂബിലി ആഘോഷിച്ചു
02/02/2026  05:34 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് ഇലക്ട്രോണിക്സ് വിഭാഗം സുവർണ ജൂബിലി ആഘോഷിച്ചു
HIGHLIGHTS

ഇലക്ട്രോണിക്സ് വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷം കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഇലക്ട്രോണിക്സ് വകുപ്പ് 50-ാം വാർഷികം “ഗോൾഡൻ റെസൊണൻസ്” എന്ന പേരിൽ ആഘോഷിച്ചു. പരിപാടി കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്തു. പല തലമുറകളെ പ്രൊഫഷണലുകളായും ഗവേഷകരായും രൂപപ്പെടുത്തുന്നതിൽ  ഇലക്ട്രോണിക്സ് വകുപ്പിൻ്റെ പങ്കിനെക്കുറിച്ചും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ഇലക്ട്രോണിക്സ് വകുപ്പും, അലുംനി സംഘടനയായ ALDEC (Alumni of the Department of Electronics) ഉം ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. അഞ്ച് ദശകങ്ങളായി വകുപ്പ് നേടിയ അക്കാദമിക നേട്ടങ്ങളെ അനുസ്മരിക്കുകയും, പൂർവ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സംഭാവനകൾ ആദരിക്കുകയും ചെയ്തു. 1975 ബാച്ച് മുതൽ നിലവിലുള്ള വിവിധ ബാച്ചുകളിലെ പൂർവ്വ വിദ്യാർത്ഥികൾ ആഘോഷങ്ങളിൽ പങ്കെടുത്തു. പ്രൊഫ. ജഗതി രാജ് വി. പി., ALDEC പ്രസിഡന്റ്; ഡോ. ദീപ്തി ദാസ് കൃഷ്ണ, ഇലക്ട്രോണിക്സ് വിഭാഗ മേധാവി, ALDEC പാട്രൺ; ഡോ. പൂർണിമ എസ്., ALDEC ട്രഷറർ; ശ്രീ. രവി രാജ്, ALDEC സെക്രട്ടറി; ഡോ. സുമിത മാത്യു, ALDEC വൈസ് പ്രസിഡന്റ്, മുൻ അധ്യാപകരായ പ്രൊഫ. പി. ആർ. എസ്. പിള്ള, പ്രൊഫ. കെ. പൗലോസ് ജേക്കബ്, പ്രൊഫ. കെ. ജി. ബാലകൃഷ്ണൻ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

പരിപാടിയിൽ പൂർവ്വ വിദ്യാർത്ഥികളായ പ്രൊഫ. കെ. ജെ. വിനോയ് (IISc), പ്രൊഫ. ജഗതി രാജ് (SGOU, Vice Chancellor), പ്രൊഫ. സതി ദേവി (NIT Calicut), പ്രൊഫ. വിനു തോമസ് (KTU), ഡോ. മഞ്ജു ഹെൻറി (UK), ഡോ. വെണുഗോപാലൻ പള്ളയിൽ (NUS), ഡോ. വി. കെ. ആനന്ദൻ (ASTRA Microwave), ഡോ. ദീപു നായർ (Cambium Networks) എന്നിവരെ ആദരിച്ചു. വിരമിച്ച അധ്യാപകരെ അവരുടെ സമർപ്പിത സേവനത്തിന് ആദരസൂചകമായി പൊന്നാട നൽകി ആദരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img