09:02pm 11 November 2026
NEWS
കുസാറ്റ് ഡിസ്റ്റിൻഗ്വിഷ്ഡ് അലുമിനി അവാർഡ് വിതരണം ചെയ്തു
04/11/2025  05:38 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് ഡിസ്റ്റിൻഗ്വിഷ്ഡ് അലുമിനി അവാർഡ് വിതരണം ചെയ്തു
HIGHLIGHTS

വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി ശ്രീ പി. രാജീവിനോടൊപ്പം കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി, കുസാറ്റ് സിൻഡിക്കേറ്റ് അംഗങ്ങൾ, രജിസ്ട്രാർ, അവാർഡ് ജേതാക്കൾ.

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ് ) അലുമിനി നെറ്റ്‌വർക്കിന്റെ പരമോന്നത ബഹുമതിയായ ഡിസ്റ്റിൻഗ്വിഷ്ഡ് അലുമിനി അവാർഡ് വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി ശ്രീ പി. രാജീവ് വിതരണം ചെയ്തു. സർവകലാശാല സെമിനാർ കോംപ്ലെക്സിൽവെച്ച് നടന്ന ചടങ്ങിൽ കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി അധ്യക്ഷത വഹിച്ചു.

സ്വകാര്യ മേഖല, ഗവേഷണം, സാമൂഹിക ഇടപെടൽ എന്നിവയിൽ വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ കൈവരിച്ച് സർവകലാശാലയ്ക്ക് അഭിമാനമായ പൂർവ്വവിദ്യാർത്ഥികളെ ആദരിക്കുന്നതിനായാണ് ഈ അവാർഡ് നൽകുന്നത്. അക്കാദമിക് ആൻഡ് റിസർച്ച് എക്സലൻസ്, ലീഡർഷിപ്പ് ആൻഡ് ഇന്നോവേഷൻ ഇൻ ബിസിനസ്/ഇൻഡസ്ട്രി/എന്റർപ്രൈസ്, സോഷ്യൽ ഇന്റർവെൻഷൻസ് ക്രിയേറ്റിംഗ് പോസിറ്റീവ് ഇംപാക്ട് എന്നീ മൂന്ന് വിഭാഗങ്ങളിലായി ഈ ബഹുമതികൾ നൽകിയത്.

അക്കാഡമിക് ആൻഡ് റിസർച്ച് എക്സലൻസ് വിഭാഗത്തിൽ ഗോവയിലെ നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിന്റെ ഡയറക്ടർ ഡോ. തമ്പാൻ മേലോത്, ലീഡർഷിപ് ആൻഡ് ഇന്നോവേഷൻ ഇൻ ബിസിനസ്/ഇൻഡസ്ടറി/എന്റർപ്രൈസ് എന്ന വിഭാഗത്തിൽ HIC-ABF സ്പെഷ്യൽ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ ചെറിയാൻ കുരിയൻ, സോഷ്യൽ ഇന്റർവെൻഷൻസ് ക്രിയേറ്റിംഗ് പോസിറ്റീവ് ഇംപാക്ട് വിഭാഗത്തിൽ ഇന്ത്യൻ ആർമി കോർപസ് ഓഫ് എൻജിനീയേഴ്സിലെ ലെഫ്. കേണൽ അനീഷ് മോഹൻ എന്നിവരാണ് ഈ വർഷത്തെ അവാർഡ് ജേതാക്കൾ.

കുസാറ്റ് സിൻഡികേറ്റ് അംഗവും ഗണിതശാസ്ത്ര വകുപ്പ് പ്രൊഫസർ ഡോ. ശശി ഗോപാലൻ, സിൻഡിക്കേറ്റ് അംഗവും കുസാറ്റ് അലുമിനി നെറ്റ്‌വർക്ക് ജനറൽ സെക്രട്ടറി ഡോ. പി.കെ. ബേബി, സിൻഡിക്കേറ്റ് അംഗവും കുസാറ്റ് സിഐആർഎം ഡയറക്ടറുമായ ഡോ. സന്തോഷ്‌കുമാർ ജി, സിൻഡിക്കേറ്റ് അംഗവും സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് പ്രൊഫസറുമായ ഡോ. ഡി. മാവൂത്ത്, കുസാറ്റ് രജിസ്ട്രാർ ഡോ. അരുൺ എ യു, IQAC ഡയറക്ടർ ഡോ. സാം തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img