01:20pm 11 November 2026
NEWS
കുസാറ്റ് ദീൻ ദയാൽ ഉപദ്ധ്യായ കൗശൽ കേന്ദ്രയുടെ ദശാബ്‌ധി ആഘോഷം ഒക്ടോബർ 8ന്
06/10/2025  05:27 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് ദീൻ ദയാൽ ഉപദ്ധ്യായ കൗശൽ കേന്ദ്രയുടെ ദശാബ്‌ധി ആഘോഷം ഒക്ടോബർ 8ന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ദീൻ ദയാൽ കൗശൽ കേന്ദ്ര (ഡിഡിയുകെകെ) സ്ഥാപിതമായതിന്റെ ദശാബ്‌ദി ആഘോഷം ഒക്ടോബർ 8ന് കുസാറ്റ് സെമിനാർ കോംപ്ലെക്സിലെ മിനി സെമിനാർ ഹാളിൽ രാവിലെ 9:30ന് നടക്കും. കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി പരിപാടി ഉദ്ഘാടനം ചെയ്യും. നയാരാ എനർജി ലിമിറ്റഡിന്റെ എക്സ്ക്യൂട്ടീവ് ചെയർമാൻ പ്രസാദ്. കെ. പണിക്കർ, മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ വി. പി. നന്ദകുമാർ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളാകും.

ആഘോഷത്തിന്റെ ഭാഗമായി ഡിഡിയുകെകെയുടെ ദശാബ്‌ദി ലോഗോയും സൂവനീറും പ്രകാശനം ചെയ്യും. വി. പി. നന്ദകുമാർ എം.വോക് ബാങ്കിങ് ആൻഡ് ഫിനാൻസ് പ്രോഗ്രാമിന്റെ ലോഞ്ചും നിർവഹിക്കും. കുസാറ്റ് രജിസ്ട്രാർ ഡോ. അരുൺ എ. യു ചടങ്ങിൽ അധ്യക്ഷത വഹിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img