12:36pm 13 November 2026
NEWS
കുസാറ്റ് ദീൻ ദയാൽ ഉപാദ്ധ്യായ കൗശൽ കേന്ദ്രയുടെ ദശാബ്ധി ആഘോഷം ഉദ്ഘാടനം ചെയ്തു
08/10/2025  06:50 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് ദീൻ ദയാൽ ഉപാദ്ധ്യായ കൗശൽ കേന്ദ്രയുടെ ദശാബ്ധി ആഘോഷം ഉദ്ഘാടനം ചെയ്തു
HIGHLIGHTS

ദീൻ ദയാൽ ഉപാദ്ധ്യായ് കൗശൽ കേന്ദ്രയുടെ ദശാബ്‌ധി പരിപാടി കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയുന്നു

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ദീൻ ദയാൽ ഉപാദ്ധ്യായ കൗശൽ കേന്ദ്രയുടെ (ഡിഡിയുകെകെ) ദശാബ്‌ധി പരിപാടികളുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി നിർവഹിച്ചു.

ഡിഡിയുകെകെയുടെ ഡയറക്ടർ ഡോ. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യാതിഥി നായാരാ എനർജി ലിമിറ്റഡിന്റെ എക്സികുട്ടീവ് ചെയർമാൻ പ്രസാദ് പണിക്കർ ഡിസെനിയൽ സുവനീർ പ്രകാശനം ചെയ്യുകയും, എം.വോക് ബാങ്കിങ് ആൻഡ് ഫിനാസ് പോർഗ്രാമിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

കുസാറ്റ് രജിസ്ട്രാർ ഡോ. അരുൺ എ യു, സ്കൂൾ ഓഫ് മാനേജ്‌മന്റ് സ്റ്റഡീസിലെ പ്രൊഫസറും ഡിഡിയുകെകെയുടെ മുൻ ഡയറക്ടർ ഡോ. സക്കറിയ കെ എ, സംരംഭകനും മെന്ററും, എഴുത്തുകാരനുമായ എസ്. ആർ നായർ, പാഡിൽ ബിസിനെസ്സ് കൺസൾട്ടന്റ്സ് സ്ഥാപകൻ ഡോ. രഞ്ജിത് രാജ്, പിടിഎ വൈസ് പ്രസിഡന്റ് ജിനോ പി ജോൺ, കൺട്രോളർ ഓഫ് എക്‌സാമിനേഷൻസ് ഡോ. എൻ മനോജ്, ഡിഡിയുകെകെ അലുമിനി പ്രസിഡന്റ് ദേവകി ആർ മേനോൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

അക്കാദമിക മികവും കലാകായിക രംഗത്ത് വിജയം കൈവരിച്ച വിദ്യാർത്ഥികളെ അബിനുമോദിക്കുന്ന ചടങ്ങ് മുഖ്യാതിഥിയും ടിസിഎസ്, ഇസിബിഒ സ്ട്രാറ്റജിക് സംരംഭ മേധാവി സുജാത മാധവ് ചന്ദ്രൻ ഉദഘാടനം ചെയ്തു. ചടങ്ങിൽ സർവകലാശാല അധ്യാപകരും, മുൻ അധ്യാപകരും, പിടിഎ അംഗങ്ങളും, വിദ്യാർത്ഥികളും പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img