04:16am 13 November 2026
NEWS
കുസാറ്റ് കംപ്യൂട്ടേഷണൽ ബയോളജി & ബയോഇൻഫർമാറ്റിക്സ് പരിശീലന പരിപാടി
23/02/2026  09:44 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് കംപ്യൂട്ടേഷണൽ ബയോളജി & ബയോഇൻഫർമാറ്റിക്സ് പരിശീലന പരിപാടി

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്), നാഷണൽ സെന്റർ ഫോർ അക്വാട്ടിക് അനിമൽ ഹെൽത്തിൽ (NCAAH), ഡി.ബി.ടി-ബയോഇൻഫർമാറ്റിക്സ് സെന്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന ഹാൻഡ്‌സ്-ഓൺ കംപ്യൂട്ടേഷണൽ ബയോളജി & ബയോഇൻഫർമാറ്റിക്സ് പരിശീലന പരിപാടിക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

ലൈഫ് സയൻസ് പശ്ചാത്തലമുള്ള ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ / യു.ജി (7 ദിവസം) / പി.ജി & പി.എച്ച്.ഡി (14 ദിവസം) / പി.ഡി.എഫ് & ഫാക്കൽറ്റി (21 ദിവസം) വിഭാഗങ്ങളിൽപ്പെട്ടവർക്ക് പങ്കെടുക്കാം. രജിസ്ട്രേഷൻ ഫീസ് ഇല്ല.

പരിശീലനം 2026 മാർച്ച്–ഏപ്രിൽ മാസങ്ങളിൽ നടക്കും. ഓരോ വിഭാഗത്തിൽ നിന്നും യോഗ്യരായ ആദ്യത്തെ 15 പേർക്കാണ് പ്രവേശനം. താൽപ്പര്യമുള്ളവർ 2026 മാർച്ച് 5-നകം https://forms.gle/Hod7UiGeWgyYMuqs9 ലിങ്കിലൂടെ അപേക്ഷിക്കണം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലന തീയതിയും വിശദമായ ഷെഡ്യൂളും പ്രത്യേകം അറിയിക്കും. ഭക്ഷണവും താമസ സൗകര്യവും ലഭ്യമല്ല. കഴിഞ്ഞ വർഷം ഓൺലൈൻ പരിശീലന പരിപാടിയിൽ പങ്കെടുത്തവർ അപേക്ഷിക്കേണ്ടതില്ല.

കൂടുതൽ വിവരങ്ങൾക്ക് www.nccah.ac.in സന്ദർശിക്കുകയോ bic.ncaah@cusat.ac.in എന്ന വിലാസത്തിലോ 0484-2863806 എന്ന ഫോൺ നമ്പറിലേക്കോ ബന്ധപ്പെടാവുന്നതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img