12:07am 03 June 2026
NEWS
കുസാറ്റിൽ SMART 2026 ഇന്റേൺഷിപ്പ് പദ്ധതിയുടെ രണ്ടാം ബാച്ചിന് തുടക്കം
02/06/2026  07:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റിൽ SMART 2026 ഇന്റേൺഷിപ്പ് പദ്ധതിയുടെ രണ്ടാം ബാച്ചിന് തുടക്കം
HIGHLIGHTS

കുസാറ്റ് ഫാക്കൽറ്റി ഓഫ് മറൈൻ സയൻസസിന്റെ ഡീനും സീനിയർ പ്രൊഫസറുമായ ഡോ. ബിജോയ് നന്ദൻ പരിപാടി ഉദ്‌ഘാടനം ചെയ്യുന്നു

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കെമിക്കൽ ഓഷ്യാനോഗ്രഫി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന SMART 2026 (Scientific Methods and Advanced Research Training) ഇന്റേൺഷിപ്പ് പദ്ധതിയുടെ രണ്ടാം ബാച്ചിന് തുടക്കമായി. ഇന്ത്യയിലെ വിവിധ കോളേജുകളിൽ നിന്നുള്ള FYUGP വിദ്യാർത്ഥികൾക്കായാണ് 15 ദിവസത്തെ ഈ ഇന്റേൺഷിപ്പ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

കുസാറ്റ് ഫാക്കൽറ്റി ഓഫ് മറൈൻ സയൻസസിന്റെ ഡീനും സീനിയർ പ്രൊഫസറുമായ ഡോ. ബിജോയ് നന്ദൻ പരിപാടി ഉദ്‌ഘാടനം ചെയ്തു. ഗവേഷണ രംഗത്ത് പ്രായോഗിക പരിശീലനത്തിന്റെയും ശാസ്ത്രീയ സമീപത്തിന്റെയും പ്രാധാന്യം അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ചടങ്ങിൽ സ്കൂൾ ഓഫ് മറൈൻ സയന്സസിന്റെ ഡയറക്ടർ ഡോ. സതീശൻ കെ അധ്യക്ഷത വഹിച്ചു. കെമിക്കൽ ഓഷ്യാനോഗ്രഫി വകുപ്പ് മേധാവി ഡോ. ഹബീബ് റഹ്മാൻ കെ, കോഴ്സ് കോർഡിനേറ്റർ ഡോ. രാഖി എ. എസ്, കെമിക്കൽ ഓഷ്യാനോഗ്രഫി വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജോർഫിൻ ജോസഫ് എന്നിവർ പങ്കെടുത്തു. കേരളത്തിലേയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള നിരവധി വിദ്യാർത്ഥികൾ പരിപാടിയിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. പ്രായോഗിക പരിശീലനവും, സമുദ്രശാസ്ത്ര അടിസ്ഥാന അറിവുകളും കിഫ്‌ബി സഹായത്തോടുകൂടി വാങ്ങിയ സംഗീർണ്ണമായ ഉപകരണങ്ങളിൽ പ്രായോഗിക പരിശീലനവും വിദ്യാർത്ഥികൾക്ക് നൽകുക എന്നതാണ് ഈ ഇന്റേൺഷിപ്പിന്റെ ലക്ഷ്യം.ഇന്റേൺഷിപ്പ് ജൂൺ 15ന് സമാപിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img