04:25pm 10 November 2026
NEWS
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ഗവേഷണ ഗ്രാന്റ് നേടി കുസാറ്റ് അസിസ്റ്റന്റ് പ്രൊഫസർ
03/07/2026  06:09 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ഗവേഷണ ഗ്രാന്റ് നേടി കുസാറ്റ് അസിസ്റ്റന്റ് പ്രൊഫസർ
HIGHLIGHTS

Dr. Priyaja P

കൊച്ചി: കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ഡീപ് ഓഷ്യൻ മിഷൻ പദ്ധതിയിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) മറൈൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. പി. പ്രിയജയ്ക്ക് 39.80 ലക്ഷം രൂപയുടെ ഗവേഷണ ഗ്രാന്റ് ലഭിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയുമായി (എൻ.ഐ.ഒ.) സഹകരിച്ചാണ് ഗവേഷണ പദ്ധതി നടപ്പാക്കുന്നത്. രണ്ട് വർഷത്തേക്കാണ് പദ്ധതിക്ക് ധനസഹായം അനുവദിച്ചിരിക്കുന്നത്.

ഇന്ത്യൻ തീരപ്രദേശങ്ങളിലെ ജീവിസമൂഹങ്ങളുടെ ജൈവവൈവിധ്യം, അവയുടെ ആവാസവ്യവസ്ഥയുടെ പ്രത്യേകതകൾ, പരിസ്ഥിതിശാസ്ത്രപരമായ ബന്ധങ്ങൾ എന്നിവ വിശദമായി പഠിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സമുദ്ര ജൈവസമ്പത്തിന്റെ സംരക്ഷണം, കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനം മനസ്സിലാക്കൽ, സമുദ്രവിഭവങ്ങളുടെ സുസ്ഥിര പരിപാലനം എന്നിവയ്ക്ക് ഈ പഠനം വിലപ്പെട്ട ശാസ്ത്രീയ വിവരങ്ങൾ നൽകുമെന്നാണ് പ്രതീക്ഷ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img