08:26pm 12 November 2026
NEWS
കുസാറ്റ് അപ്ലൈഡ് കെമിസ്ട്രി വിഭാഗം ഗോൾഡൻ ജൂബിലി റീന്യൂബിൾ എനർജി ടെക്നോളജി എന്ന വിഷയത്തിൽ ദേശീയ സമ്മേളനം
30/01/2026  06:04 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് അപ്ലൈഡ് കെമിസ്ട്രി വിഭാഗം ഗോൾഡൻ ജൂബിലി റീന്യൂബിൾ എനർജി ടെക്നോളജി എന്ന വിഷയത്തിൽ ദേശീയ സമ്മേളനം
HIGHLIGHTS

കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി  കെമിസ്ട്രി വകുപ്പിന്റെ അമ്പതാം വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അപ്ലൈഡ് കെമിസ്ട്രി വകുപ്പിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് ഔപചാരിക തുടക്കമായി. വകുപ്പിന്റെ അമ്പതാം വാർഷികാഘോഷങ്ങൾ കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി  ഉദ്ഘാടനം ചെയ്തു. കെമിസ്ട്രി വിഭാഗത്തിന്റെ തുടക്കകാലത്ത് പ്രവർത്തിച്ച എല്ലാ അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. അപ്ലൈഡ് കെമിസ്ട്രി വകുപ്പിനെ ശാസ്ത്രീയ–അക്കാദമിക രംഗങ്ങളിൽ മുന്നേറ്റത്തിലേക്ക് നയിച്ച മുൻ അധ്യാപകരുടെ സംഭാവനകൾ വൈസ് ചാൻസലർ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അനുസ്മരിച്ചു.

ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 27, 28 തീയതികളിലായി ‘റീന്യൂബിൾ എനർജി ടെക്നോളജി’ എന്ന വിഷയത്തെ ആസ്പദമാക്കി ദേശീയ സമ്മേളനവും  സംഘടിപ്പിച്ചു. രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ (RUSA) പദ്ധതിയുടെ സാമ്പത്തിക പിന്തുണയോടെ സംഘടിപ്പിച്ച സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരും ഗവേഷകരും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img