
കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി സതേൺ ക്രോസ് സർവകലാശാല (SCU) പ്രതിനിധിയിൽനിന്നും സ്നേഹോപഹാരം ഏറ്റുവാങ്ങുന്നു
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) യുമായുള്ള അക്കാദമിക്-ഗവേഷണ സഹകരണത്തിനായുള്ള സാധ്യതകൾ ചര്‍ച്ച ചെയ്ത് ഓസ്ട്രേലിയയിലെ സതേൺ ക്രോസ് സർവകലാശാല (SCU) പ്രതിനിധി സംഘം. കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ മേധാവികളും ഗവേഷണ കേന്ദ്രങ്ങളുടെ ഡയറക്ടർമാരും സതേൺ ക്രോസ് സർവകലാശാല പ്രതിനിധി സംഘവുമായി സംവദിച്ചു. കുസാറ്റ് ഓഫീസ് ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ഡയറക്ടർഡോ. ഹരീഷ് എൻ. രാമനാഥൻ സ്വാഗതം നിർവഹിച്ചു. ഗവേഷണ സഹകരണങ്ങൾ,വിദ്യാർത്ഥി-അധ്യാപക വിനിമയ പരിപാടികൾ, സംയുക്തഅക്കാദമിക് കോഴ്സുകൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. അക്കാദമിക കൈമാറ്റത്തിനും ഇടപെടലുകൾക്കും വഴിയൊരുക്കുന്ന ദീർഘകാല പങ്കാളിത്തം സ്ഥാപിക്കാൻ ഇരുസ്ഥാപനങ്ങളും താൽപര്യം പ്രകടിപ്പിച്ചു. സതേൺ ക്രോസ് സർവകലാശാലയുടെ പ്രതിനിധി സംഘത്തിൽ പ്രോ വൈസ്-ചാൻസലർ (റിസർച്ച് ആൻഡ് എജുക്കേഷൻ ഇംപാക്ട്) ബെൻ റോച്ച്, ഫാക്കൽറ്റി ഓഫ് സയൻസ് ആൻഡ്എഞ്ചിനീയറിംഗിന്റെ എക്സിക്യൂട്ടീവ് ഡീൻ പ്രൊഫ്. ജോൺ ഹിൽ, അഡ്ജങ്റ്റ്ഫെലോയും സ്ട്രാറ്റജിക് പ്രോജക്ട്സ് ലീഡുമായ പെറ്റുല തോമസ് എന്നിവർ പങ്കെടുത്തു. SCUയുടെ അക്കാദമിക് ശക്തികളെക്കുറിച്ചും പരസ്പര താൽപര്യമുള്ളമേഖലകളെക്കുറിച്ചും അവർ വിശദീകരിച്ചു. സന്ദർശനത്തിന്റെ ഭാഗമായി പ്രതിനിധി സംഘം കുസാറ്റിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ ആറ്റ്മോസ്ഫെറിക് റഡാർ റിസർച്ച് സന്ദർശിച്ച് അവിടെയുള്ള ആധുനിക ഗവേഷണ സൗകര്യങ്ങളും ശാസ്ത്രീയപ്രവർത്തനങ്ങളും നേരിൽ കണ്ടു
Photo Courtesy - Google









