11:27am 11 November 2026
NEWS
കുസാറ്റ് പൂർവ്വ വിദ്യാർത്ഥിക്ക് 1 കോടി രൂപയുടെ ഫെലോഷിപ്പ് ലഭിച്ചു
23/09/2025  06:25 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് പൂർവ്വ വിദ്യാർത്ഥിക്ക് 1 കോടി രൂപയുടെ ഫെലോഷിപ്പ് ലഭിച്ചു

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഇന്റഗ്രേറ്റഡ് എംഎസ് സി ഫിസിക്സിലെ പൂർവ്വ വിദ്യാർത്ഥിയായ മെർലിൻ സി യുവിന് ജർമനിയിലെ യൂണിവേഴ്സിറ്റി ഓഫ് ഫ്രീബേർഗിൽ പിഎച്ച്ഡി ചെയ്യുവാനായി 1.1 കോടി രൂപയുടെ ഫെലോഷിപ്പ് ലഭിച്ചു. 2024 ബാച്ചിലെ വിദ്യാർത്ഥിയായിരുന്ന മെർലിൻ, മൂന്ന് വർഷത്തേക്ക് പ്രതിമാസം 3055.63 യൂറോ വീതം സ്റ്റൈപ്പന്റ് ലഭിക്കും. മൊത്തം തുക ഏകദേശം 1.1 കോടി രൂപ വരും. ക്ലസ്റ്റർ സൈസ് ആൻഡ് ടൈം റിസോൾവ്ഡ് XUV ഫോട്ടോയിലക്ട്രോണിക് സ്പെക്ട്രോസ്കോപ്പി ഓഫ് ഫോട്ടോകാറ്റലിറ്റിക് വാട്ടർ സ്പ്ലിറ്റിങ് സിസ്റ്റംസ് എന്ന വിഷയത്തിലാണ് പിഎച്ച്ഡി ചെയുന്നത്. വയനാട് സ്വദേശിയായ മെർലിൻ, ഉലഹന്നാൻ സി ടി യുടെയും റീന കെ കെ യുടെയും മകളാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img