06:19pm 28 April 2026
NEWS
കുസാറ്റ് പൂർവവിദ്യാർത്ഥിയ്ക്ക് ജർമ്മനിയിലെ സ്റ്റുട്ട്ഗാർട്ട് സർവകലാശാലയിൽ അഞ്ച് ലക്ഷം രൂപ പ്രതിമാസ ഫെലോഷിപ്പോടെ പി.എച്ച്.ഡി പ്രവേശനം
28/04/2026  05:00 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് പൂർവവിദ്യാർത്ഥിയ്ക്ക് ജർമ്മനിയിലെ സ്റ്റുട്ട്ഗാർട്ട് സർവകലാശാലയിൽ അഞ്ച് ലക്ഷം രൂപ പ്രതിമാസ ഫെലോഷിപ്പോടെ പി.എച്ച്.ഡി പ്രവേശനം

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്‌കൂൾ ഓഫ് മറൈൻ സയൻസസിൽ നിന്ന് എം.എസ്.സി മറൈൻ ജിയോഫിസിക്സ് (2022-24) പൂർവ്വവിദ്യാർത്ഥി ശരത് എസ്. നായർ ജർമ്മനിയിലെ University of Stuttgart ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഡസിയിൽ (Institute of Geodesy) പൂർണ ധനസഹായത്തോടെയുള്ള പി.എച്ച്.ഡി പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഡിഎഫ്ജി (DFG) ഫണ്ടഡ് പ്രോജക്ടിന്റെ ഭാഗമായി സ്റ്റുട്ട്ഗാർട്ട് സർവകലാശാലയിൽ ഡോക്ടറൽ റിസേർച്ചറായിട്ടാണ് തിരഞ്ഞെടുക്കപ്പെട്ടത്. ജർമ്മൻ പബ്ലിക് സെക്ടർ പേ സ്കെയിലായ TV-L E13 (100%) പ്രകാരമുള്ള ഈ നിയമനത്തിൽ പ്രതിമാസം 4,600 യൂറോ (ഏകദേശം 5.08 ലക്ഷം രൂപ) ഗ്രോസ് ശമ്പളമാണ് ലഭിക്കുക. പി.എച്ച്.ഡി കാലാവധി 3 മുതൽ 4 വർഷം വരെയാണ്.

“Wave Glider-based GNSS-Acoustic Surveys” എന്ന ഗവേഷണ വിഷയത്തിലാണ് പഠനം നടത്തുക. മറൈൻ ജിയോഡസി, സമുദ്ര ശബ്ദവേഗ വ്യതിയാനങ്ങൾ തുടങ്ങിയ മേഖലകളിൽ ഈ ഗവേഷണം കേന്ദ്രീകരിക്കുന്നു. "Mitigating the Impact of Ocean Sound Speed Variations on Wave Glider-based GNSS-Acoustic Surveys"എന്ന ഡിഎഫ്ജി ഫണ്ടഡ് പ്രോജക്ടിന്റെ ഭാഗമായാണ് ഈ പൂർണ ധനസഹായത്തോടെയുള്ള ഡോക്ടറൽ അവസരം ലഭിച്ചിരിക്കുന്നത്. തൃപ്പൂണിത്തുറ സ്വദേശിയായ അദ്ദേഹം സതീഷ് കുമാറിന്റെയും, അംബികാദേവിയുടെയും മകനാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img